Encounter in Poonch District: പൂഞ്ചിൽ ഏറ്റുമുട്ടൽ; JCO ഉൾപ്പെടെ 2 സൈനികർക്ക് വീരമൃത്യു

 Encounter in Poonch District: വ്യാഴാഴ്ച രാത്രി ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) ഉൾപ്പെടെ രണ്ട് സൈനികർ വീരമൃത്യു വരിച്ചു.  

Written by - Zee Malayalam News Desk | Last Updated : Oct 15, 2021, 08:38 AM IST
  • തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിനിടെ ആക്രമണം
  • പൂഞ്ച് ജില്ലയിൽ ഒരു ജെസിഒ ഉൾപ്പെടെ 2 ജവാന്മാർ വീരമൃത്യു വരിച്ചു
  • തിങ്കളാഴ്ചയും പൂഞ്ചിൽ 5 സൈനികർ വീരമൃത്യു വരിച്ചിരുന്നു
Encounter in Poonch District: പൂഞ്ചിൽ ഏറ്റുമുട്ടൽ; JCO ഉൾപ്പെടെ 2 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: Encounter in Poonch District: ജമ്മു കശ്മീരിലെ പൂഞ്ചിൽ (Encounter in Poonch District) ഇന്നലെ രാത്രി മുതൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ജെസിഒ (JCO) ഉൾപ്പെടെ രണ്ടു സൈനികർക്ക് വീരമൃത്യു.   ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ് എന്നാണ് വിവരം. സൈന്യം ഭീകരർക്കായി പ്രദേശം മുഴുവനും വളഞ്ഞിരിക്കുകയാണ്.  

മെന്ധർ സബ് ഡിവിഷനിലെ നാർ ഖാസ് പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ (Counter-Terrorist Operation) ആർമി ഉദ്യോഗസ്ഥരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി ഡിഫൻസ് പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു. വെടിവെപ്പിനിടെ (Encounter) ഒരു ജെസിഒയ്ക്കും ഒരു സൈനികനും ഗുരുതരമായി പരിക്കേൽക്കുകയും ശേഷം അവർ പിന്നീട് വീരമൃത്യു വരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ സൈനിക ഉദ്യോഗസ്ഥനേയും ജവാനേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Also Read: Jammu Kashmir: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് ​ഗുരുതരമായി പരിക്കേറ്റു

പൂഞ്ച് ജില്ലയിലെ (Poonch District) മെൻധറിലെ ഭട്ടദുദിയയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ (Encounter) നടക്കുന്നത്. സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്, ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. സുരക്ഷ കണക്കിലെടുത്ത് ഭീംബർ ഗാലി മുതൽ പൂഞ്ച് വരെയുള്ള റോഡ് അടച്ചു.

പൂഞ്ചിൽ തിങ്കളാഴ്ച 5 സൈനികർ വീരമൃത്യു വരിച്ചിരുന്നു

തിങ്കളാഴ്ച രാവിലെ പൂഞ്ചിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു ജെസിഒ ഉൾപ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. ഈ ഭാഗത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേനയുടെ ഭീകരർക്കായുള്ള തിരച്ചിലിനായി പിർ പാഞ്ചലിലെ വനത്തിലേക്ക് പോകുകയും അവിടെ പതിങ്ങിയിരുന്ന ഭീകരർ സൈന്യത്തെ ആക്രമിക്കുകയായിരുന്നു.  അതിൽ മലയാളി ഉൾപ്പെടെ 5 സൈനികർക്ക് വീരമൃത്യു വരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News