Jammu Kashmir: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു

നാല് ജവാന്മാരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറുമാണ് കൊല്ലപ്പെട്ടത്. ​ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 11, 2021, 03:12 PM IST
  • പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്
  • പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വക്താവ് അറിയിച്ചു
  • തീവ്രവാദികൾ പ്രദേശത്ത് തുടരുന്നതായി സംശയിക്കുന്നതിനാൽ സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണ്
  • തെരച്ചിൽ നടക്കുന്നതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു
Jammu Kashmir: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു

ശ്രീന​ഗർ: ജമ്മു കശ്മീരില്‍ (Jammu Kashmir) ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. പൂഞ്ച് രജൗരി സെക്ടറിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. നാല് ജവാന്മാരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറുമാണ് കൊല്ലപ്പെട്ടത്. ​ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സൂറൻകോട്ടിലെ ​ഗ്രാമത്തിൽ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വക്താവ് അറിയിച്ചു. തീവ്രവാദികൾ പ്രദേശത്ത് തുടരുന്നതായി സംശയിക്കുന്നതിനാൽ സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണ്.

ALSO READ: ജമ്മു കശ്മീരിൽ തിരിച്ചടിച്ച് സേന; ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ചു; ഒരു ജവാന് പരിക്ക്

തെരച്ചിൽ നടക്കുന്നതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു. സുരങ്കോട് സബ്ഡിവിഷനിലെ മുഗൾ റോഡിന് സമീപം സ്ഥിതിചെയ്യുന്ന വനങ്ങളിൽ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായി സുരക്ഷാ സേന സംശയിക്കുന്നുണ്ട്.

കനത്ത സുരക്ഷയാണ് ഈ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ശ്രീനഗറില്‍ കഴിഞ്ഞ ദിവസം സൈന്യത്തിന് നേരെ ആക്രമണം നടത്തിയ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News