Diwali Holiday: ദീപാവലി അടിച്ചുപൊളിക്കാന്‍ 10 ദിവസത്തെ അവധി...!!

രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. ദീപാവലി അടുക്കുന്നതോടെ ജീവനക്കാര്‍ തങ്ങള്‍ക്ക് കൂടുതലായി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കായി കാത്തിരിക്കാറുണ്ട്. ബോണസ്, സമ്മാനങ്ങള്‍ തുടങ്ങിയവ അതില്‍പ്പെടുന്നു 

Written by - Zee Malayalam News Desk | Last Updated : Oct 11, 2022, 06:38 PM IST
  • പലപ്പോഴും ജോലിക്കാർക്ക് ഉത്സവങ്ങളിൽ അവധി ലഭിക്കുന്നില്ല. ആ അവസരത്തിലാണ് ഈ കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് വലിയ ഒരു "സമ്മാനം" നല്‍കിയിരിയ്ക്കുന്നത്.
Diwali Holiday: ദീപാവലി അടിച്ചുപൊളിക്കാന്‍ 10 ദിവസത്തെ അവധി...!!

Diwali Holidays: രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. ദീപാവലി അടുക്കുന്നതോടെ ജീവനക്കാര്‍ തങ്ങള്‍ക്ക് കൂടുതലായി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കായി കാത്തിരിക്കാറുണ്ട്. ബോണസ്, സമ്മാനങ്ങള്‍ തുടങ്ങിയവ അതില്‍പ്പെടുന്നു 

എന്നാല്‍,  ഈ ഉത്സവ സീസണിൽ നിങ്ങൾക്ക് ജോലിയിൽ നിന്ന് ഇടവേള ലഭിച്ചാൽ അത് എത്ര നല്ലതാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍, ഒരു കമ്പനി ആ വിധത്തിലാണ് ചിന്തിച്ചത്. അതായത്, ബോണസും, സമ്മാനങ്ങളും ഒരു വശത്ത്, ഒപ്പം ഏറെ വ്യത്യസ്തമായി ഈ കമ്പനി തങ്ങളുടെ ജീവനക്കാരെ സന്തോഷിപ്പിച്ചിരിയ്ക്കുകയാണ്. അതായത്,  ദീപാവലി അടിച്ചു പൊളിക്കാന്‍ കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് 10 ദിവസത്തെ അവധി നല്‍കിയിരിയ്ക്കുകയാണ്....!!

Also Read:  Buying Gold on Dhanteras: ധന്‍തേരസില്‍ സ്വര്‍ണം വാങ്ങുന്നത് ശുഭകരമായി കണക്കാക്കുന്നത് എന്തുകൊണ്ട്? 

ഇന്ത്യയിൽ ഇപ്പോൾ ഉത്സവ സീസൺ ആണ്.  ഈ സീസണിലെ ഏറ്റവും വലിയ ആഘോഷമായാണ് ദീപാവലിയെ കാണുന്നത്. ഇന്ത്യയിൽ ദീപാവലി വളരെ വലിയ ആഘോഷമായാണ് കാണുന്നത്. മറുവശത്ത്, ആളുകൾ ദീപാവലിയിൽ കുടുംബത്തോടൊപ്പം  ഈ ഉത്സവം ആഘോഷിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ പലപ്പോഴും ജോലിക്കാർക്ക് ഉത്സവങ്ങളിൽ അവധി ലഭിക്കുന്നില്ല. ആ അവസരത്തിലാണ് ഈ കമ്പനി  തങ്ങളുടെ ജീവനക്കാര്‍ക്ക് വലിയ ഒരു "സമ്മാനം" നല്‍കിയിരിയ്ക്കുന്നത്.  

തങ്ങളുടെ ജീവനക്കാരുടെ മാനസികാരോഗ്യം പരിഗണിച്ചാണ് കമ്പനി ഈ തീരുമാനം കൈക്കൊണ്ടത്.  ആഗോള കമ്പനിയായ WeWork ആണ് ഇന്ത്യയിലെ ജീവനക്കാർക്ക് 10 ദിവസത്തെ ദീപാവലി അവധി പ്രഖ്യാപിച്ചത്. കമ്പനി നല്‍കിയ സർപ്രൈസ് ഹോളിഡേ ബ്രേക്ക് കേട്ട് അമ്പരന്നിരിയ്ക്കുകയാണ് ജീവനക്കാര്‍...!! 

കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പം  ദീപാവലി ആഘോഷിക്കാനും, ഏറ്റവും ആവശ്യമായ ചില സമയങ്ങള്‍ ആസ്വദിക്കാനും ജീവനക്കാരെ സഹായിക്കുന്നതിന് "സർപ്രൈസ് ഹോളിഡേ ബ്രേക്ക്" പ്രഖ്യാപിച്ചതായി കമ്പനി പറയുന്നു.  ജീവനക്കാർക്ക് രാജ്യത്ത് എവിടെയും യാത്ര ചെയ്യാനും ജോലി ചെയ്യാനും കഴിയും വിധത്തില്‍  10 ദിവസത്തെ അവധി കമ്പനി ഇതിനു മുന്‍പ്‌ വാഗ്ദാനം ചെയ്തിരുന്നു.  

ഇതിനുമുന്‍പ് മറ്റൊരു കമ്പനിയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സ് സ്റ്റാർട്ടപ്പായ മീഷോ കഴിഞ്ഞ മാസം സമാനമായ നടപടി സ്വീകരിച്ചിരുന്നു. ഉത്സവ വിൽപ്പന കാലയളവ് പ്രഖ്യാപിച്ചതിന് ശേഷം ജീവനക്കാരെ ജോലിയിൽ നിന്ന് ഒഴിവാക്കാനും മാനസികാരോഗ്യത്തിന് മുൻഗണന നൽകാനും 11 ദിവസത്തെ അവധി ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News