ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി. ഇക്കാര്യം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്ത് അറിയിക്കുകയായിരുന്നു.
Lockdown in Delhi is being extended by one week
— Arvind Kejriwal (@ArvindKejriwal) May 1, 2021
നേരത്തേ മെയ് മൂന്നുവരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഡൽഹിയിലെ രൂക്ഷമായ സ്ഥിതിയെ വിലയിരുത്തിക്കൊണ്ട് ഇന്ന് അത് നീട്ടുകയായിരുന്നു. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് ലോക്ക്ഡൗണ്‍ കുറച്ചുകൂടി നീട്ടുന്നത്.
Also Read: മധ്യപ്രദേശിൽ വാക്സിൻ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് 2,40,000 ഡോസ് കൊവിഡ് വാക്സിൻ
ലോക്ക്ഡൗണിനായി സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതിൽ ചില സേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ചില വിഭാഗങ്ങൾക്ക് അവരുടെ ഐഡി കാർഡ് കാണിച്ച് പുറത്തിറങ്ങാൻ കഴിയും. മറ്റ് പ്രധാന സേവനങ്ങൾക്ക് ഇ-പാസ് ഉണ്ടാക്കേണ്ടി വരും.
ആർക്കാണ് ഇ-പാസ് വേണ്ടത്?
1. റേഷൻ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, മാംസം-മത്സ്യം, ഫാർമ, മരുന്നുകളും അവയുടെ ഉപകരണങ്ങളും, പത്രങ്ങൾ
2. ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ, എടിഎമ്മുകൾ, സെബി / സ്റ്റോക്ക് ബ്രോക്കർമാരുമായി ബന്ധിപ്പിച്ചിട്ടുള്ള ഓഫീസുകൾ
3. ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾ, ബ്രോഡ്കാസ്റ്റിംഗ്, കേബിൾ സേവനങ്ങൾ, ഐടി, ഐടി പ്രാപ്തമാക്കിയ സേവനങ്ങൾ
4. ഇ-കൊമേഴ്‌സ് വഴി ഭക്ഷണം, മരുന്നുകൾ തുടങ്ങിയവയുടെ ഹോം ഡെലിവറി
5. പെട്രോൾ പമ്പുകൾ, എൽപിജി, സിഎൻജി, പെട്രോളിയം ഗ്യാസ്, റീട്ടെയിൽ സ്റ്റോറേജ് ഔട്ട്‌ലെറ്റുകൾ, ജലവിതരണം, വൈദ്യുതി ഉൽപാദനം, പ്രക്ഷേപണം, കോൾഡ് സ്റ്റോറേജ്, വെയർഹൌസ് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾ
6. സ്വകാര്യ സുരക്ഷാ സേവനങ്ങൾ, അവശ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളിൽ നിന്നുള്ളവർ
7. മതപരമായ സ്ഥലങ്ങൾ തുറക്കാൻ അനുവാദമുണ്ട് പക്ഷേ സന്ദർശകർക്ക് അനുവാദമില്ല
Also Read: Covid പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി റഷ്യയും; റഷ്യൻ നിർമ്മിത വാക്സിൻ ഇന്ത്യയിലെത്തി
ഇതിനിടെ ഡല്‍ഹിയിലെ ആശുപത്രികള്‍ക്കുള്ള ഓക്സിജന്‍ വിഹിതം ഇന്ന് തന്നെ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തു ചെയ്തിട്ടായാലും ഓക്സിജന്‍ വിഹിതം ഉടൻ നല്‍കണമെന്നും കോടതി അന്ത്യശാസനം നല്‍കിയിട്ടുണ്ട് മാത്രമല്ല ഇത് നടപ്പാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അര്‍ഹതപ്പെട്ട 490 മെട്രിക് ടണ്‍ ഓക്സിജന്‍ ഡല്‍ഹിക്ക് ഇന്നു തന്നെ നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ഓക്സിജന്‍ ലഭിക്കാതെ എട്ട് രോഗികള്‍ ബത്ര ആശുപത്രിയില്‍ മരിച്ചുവെന്നറിഞ്ഞപ്പോളായിരുന്നു കോടതിയുടെ ഈ പ്രതികരണം. ജസ്റ്റിസ് വിപിന്‍ സാംഗിയും രേഖ പിള്ളയുമടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...