ഡൽഹിയിൽ ഓക്സിജൻ ലഭിക്കാതെ ഡോക്ടർ ഉൾപ്പെടെ എട്ട് പേർ കൂടി മരിച്ചു

ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടർ ഉൾപ്പടെ എട്ട് പേരാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കും ഇടയിലായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്

Written by - Zee Malayalam News Desk | Last Updated : May 1, 2021, 04:26 PM IST
  • ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കും ഇടയിലായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചത്
  • ഡൽഹിയിലെ കേന്ദ്ര സർക്കാരിൻ്റേതുൾപ്പെടെ മുഴുവൻ ആശുപത്രികളിലെയും ചികിത്സ വിവരങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി
  • ഏപ്രിൽ ഒന്ന് മുതലുള്ള വിവരമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്
  • ഓക്സിജൻ സ്റ്റോക്ക് എത്ര, പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണം എന്നിവയടക്കമുള്ള വിവരങ്ങളാണ് ഹാജരാക്കേണ്ടത്
ഡൽഹിയിൽ ഓക്സിജൻ ലഭിക്കാതെ ഡോക്ടർ ഉൾപ്പെടെ എട്ട് പേർ കൂടി മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഓക്സിജൻ കിട്ടാതെ മരണം. ബത്ര ആശുപത്രിയിൽ (Hospital) ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടർ ഉൾപ്പടെ എട്ട് പേരാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കും ഇടയിലായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതർ ഡൽഹി ഹൈക്കോടതിയിൽ (Delhi High Court) അറിയിച്ചത്.

ഡൽഹിയിലെ കേന്ദ്ര സർക്കാരിൻ്റേതുൾപ്പെടെ മുഴുവൻ ആശുപത്രികളിലെയും ചികിത്സ വിവരങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. ഏപ്രിൽ ഒന്ന് മുതലുള്ള വിവരമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓക്സിജൻ (Oxygen) സ്റ്റോക്ക് എത്ര, പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണം എന്നിവയടക്കമുള്ള വിവരങ്ങളാണ് ഹാജരാക്കേണ്ടത്.

ALSO READ: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീ പിടുത്തം: 12 കോവിഡ് രോഗികള്‍ വെന്തുമരിച്ചു

അതേസമയം, ഓക്സിജൻ പ്രതിസന്ധിയിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി (Delhi Chief Minister) അരവിന്ദ് കെജ്‌രിവാൾ രം​ഗത്തെത്തി. ദിവസവും 976 ടൺ ഓക്സിജൻ വേണ്ടിടത്ത് കേന്ദ്രം അനുവദിക്കുന്നത് 490 ടൺ മാത്രമാണ്. ഇന്നലെ നൽകിയതാവട്ടെ 312 ടൺ മാത്രം. ഇങ്ങനെയെങ്കിൽ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 4,01,993 പേർക്കാണ്. 3523 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് മൂന്ന് ലക്ഷം പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് വെറും ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് കണക്ക് നാല് ലക്ഷത്തിലേക്ക് ഉയർന്നത്. 

ALSO READ: Covid-19; നിയന്ത്രണങ്ങൾ കൊവിഡ് കേസുകൾ കുറച്ചു; മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരില്ലെന്ന് ഉദ്ധവ് താക്കറെ

വിവിധ സംസ്ഥാനങ്ങൾ വാക്‌സിൻ  ക്ഷാമം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, കർണാടക, ബംഗാൾ, കേരളം, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് മൂന്നാം ഘട്ട വാക്‌സിനേഷന് മുന്നോടിയായി വാക്‌സിൻ ക്ഷാമം ചൂണ്ടികാട്ടി രംഗത്ത് വന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News