മൂക്കിലൂടെ നൽകാവുന്ന കോവിഡ് വാക്സിന്റെ പരീക്ഷണം വിജയകരമെന്ന് ഭാരത് ബയോടെക് അറിയിച്ചു. പരീക്ഷണ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായാണ് കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് വെളിപ്പെടുത്തുന്നത്. അടുത്ത മാസത്തോടെ വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ ഡ്രഗ്‍സ് കൺട്രോളർ ജനറലിന് കൈമാറുമെന്നാണ് റിപ്പോർട്ട്.
അനുമതി ലഭിച്ചാൽ മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യ കോവിഡ് വാക്സിനായിരിക്കും ഇതെന്നും ഭാരത് ബയോടെക് ചെയർമാൻ ഡോ കൃഷ്ണ എല്ല പറഞ്ഞു. മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ഈ വര്‍ഷം ജനുവരിയിലാണ് ഭാരത് ബയോടെക്കിന് ഡ്രഗ് കണ്‍ട്രോളര്‍ വിഭാഗം അനുമതി നല്‍കിയത്.
ഏതൊരു വാക്‌സിനേഷനിലും ബൂസ്റ്റര്‍ ഡോസ് എന്നത് പ്രധാനപ്പെട്ടതാണെന്നും ഇത് പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുമെന്നും ഭാരത് ബയോടെക് ചെയര്‍മാന്‍ പറഞ്ഞു. കോവിഡിനെ 100 ശതമാനവും ഇല്ലാതാക്കാന്‍ കഴിയില്ല. അതിനൊപ്പം ജീവിക്കാനും നിയന്ത്രിക്കാനും സമര്‍ഥമായ വഴികള്‍ തേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ‘എയർ സുവിധ’ പോർട്ടൽ പിൻവലിക്കാൻ വ്യോമയാന മന്ത്രാലയം നീക്കം തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ‘എയർ സുവിധ’ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയം ആരോഗ്യമന്ത്രാലയത്തിന് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ രണ്ട് മാസത്തിനുളളിൽ തീരുമാനമുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...