Bengaluru Car Accident: ബെംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം; കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം

Karnataka horrific accident news: വിജയപുരയിലേക്ക് അവധി ആഘോഷിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Dec 21, 2024, 04:03 PM IST
  • കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ട്
  • ബെം​ഗളൂരുവിൽ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് കാറിന് മുകളിലേക്ക് മറിഞ്ഞത്
Bengaluru Car Accident: ബെംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം; കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം

ബെം​ഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറി‍ഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കം ആറ് പേരാണ് അപകടത്തിൽ മരിച്ചത്. ബെം​ഗളൂരു റൂറലിലെ നീലമം​ഗലയ്ക്ക് സമീപത്ത് ദേശീയപാത 48ൽ ആണ് അപകടം നടന്നത്. വിജയപുരയിലേക്ക് അവധി ആഘോഷിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കാറും ലോറിയും ഒരേ ദിശയിലാണ് സഞ്ചരിച്ചിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്നർ ലോറി കൂട്ടിയിടിക്കുകയും രണ്ട് ട്രക്കുകളും മറിയുകയുമായിരുന്നു. കണ്ടെയ്നർ ലോറി വോൾവോ കാറിന് മുകളിലേക്കാണ് മറിഞ്ഞത്.

ALSO READ: പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കാറിൽ യാത്ര ചെയ്തിരുന്ന ആറ് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ. ക്രെയിനും മറ്റ് രക്ഷാപ്രവർത്തന ഉപാധികളും എത്തിച്ചാണ് കണ്ടെയ്നർ ലോറി കാറിന് മുകളിൽ നിന്ന് മാറ്റിയത്. മൃതദേഹങ്ങൾ നീലമം​ഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News