തൃശൂർ: കേരള വർമ കോളേജിലെ വിദ്യാർഥികളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളനെ റിമാൻഡ് ചെയ്തു. മണവാളൻ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീൻ ഷാ (26) യെ ആണ് റിമാൻഡ് ചെയ്തത്. തൃശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
2024 ഏപ്രിൽ 19ന് ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ കൂർഗിൽ നിന്നാണ് പോലീസ് പിടികൂടിയത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിയെ കൂർഗിൽ നിന്ന് പിടികൂടിയത്.
കൂർഗിൽ നിന്ന് ചൊവ്വാഴ്ച ഇയാളെ തൃശൂരിൽ എത്തിച്ച് ആക്രമണം നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. പിന്നീട് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി കോടതിയിൽ ഹാജരാക്കുകയായിരുന്നു. കേച്ചേരി എരനല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷഹീൻ ഷാ. പ്രതിയും സുഹൃത്തുക്കളും മദ്യപിച്ച് കാറിൽ വരികയായിരുന്നു.
ALSO READ: വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ പിടിയിൽ
ഇതിനിടെ തൃശൂർ കേരള വർമ കോളേജിലെ രണ്ട് വിദ്യാർഥികളുമായി വാക്കുതർക്കം ഉണ്ടായി. ഇതിന് പിന്നാലെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥികളെ മദ്യലഹരിയിലായിരുന്ന പ്രതിയും സംഘവും കാറിൽ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് കാർ ഇടിപ്പിച്ച് വീഴ്ത്തി.
സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. തുടർന്ന് ഏപ്രിൽ 24ന് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. യൂട്യൂബിൽ ഇയാൾക്ക് 15 ലക്ഷം ഫോളോവേഴ്സാണുള്ളത്. പ്രതിയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.