ബെംഗളൂരു: ബംഗളൂരുവിൽ കാറപകടത്തിൽ (Car Accident) ഏഴ് പേർ മരിച്ചു. മരിച്ചവരിൽ തമിഴ്നാട് എംഎൽഎയുടെ മകനും ഉൾപ്പെടുന്നു. രാത്രി 1.30ഓടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. നടപ്പാതയിലേക്ക് ഇടിച്ചുകയറിയ ഔഡി ക്യു 3 കാർ പിന്നീട് ഒരു കെട്ടിടത്തിൽ ഇടിച്ചാണ് തകർന്നത്.
തമിഴ്നാട്ടിലെ ഹൊസുർ മണ്ഡലത്തിലെ ഡിഎംകെ എംഎല്‍എ വൈ. പ്രകാശിന്റെ മകന്‍ കരുണ സാഗര്‍, ഭാര്യ ബിന്ദു എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാർ അമിത വേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ALSO READ: ആലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു
കാറിലുണ്ടായിരുന്ന ആറ് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. എംഎൽഎയുടെ മകനൊപ്പം കാറിലുണ്ടായിരുന്ന ബാക്കിയുള്ളവരെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...