ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത് അല്ലേ...സാധാരണ രീതിയിൽ പശുക്കളെ കടുവ ആക്രമിച്ച കഥകളാണ് നാം കേൾക്കാറുള്ളത്. എന്നാൽ പശുവിനെ കണ്ടു കിടുങ്ങിയ ഒരു കടുവയെയാണ് ഇവിടെ കാണുന്നത്. വലിയ ശബ്ദം ഉണ്ടാക്കി കാടിറങ്ങി നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ തുരത്തിയോടിക്കിന്ന മാർഗം പലപ്പോഴും സ്വീകരിക്കാറുണ്ട്.
ശബ്ദം കേട്ട് ഭയത്താൽ അവ പലപ്പോഴും തിരിഞ്ഞോടാറുമുണ്ട്. അത്തരത്തിൽ ഭോപ്പാലിലെ ഒരു ഫാമിൽ കയറിയ കടുവയെയാണ് പശുക്കൾ കൂട്ടത്തോടെ കരഞ്ഞ് ഭയപ്പെടുത്തി ഓടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. 76 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഫാമിൽ 50 ഓളം സിസിടിവി ക്യാമറകളാണ് ഉള്ളത്. ഇവയിൽ ഒന്നിലാണ് കടുവയുടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
ഞായറാഴ്ച രാത്രി ഭോപ്പാലിലെ കെർവയിലെ ഒരു ഫാമിൽ ആണ് കടുവ കയറിയത്. വൈറലായ ഫാമിലെ സിസിടിവി ദൃശ്യങ്ങളുടെ തുടക്കത്തിൽ കടുവ ഒരു പശുവിനെ ആക്രമിക്കുന്നതായാണ് കാണുന്നത്. എന്നാൽ ഇതുകണ്ട് ബാക്കിയുണ്ടായിരുന്ന പശുക്കൾ ഭയന്ന് മാറിനിൽക്കുകയല്ല ചെയ്തത്.
അവ കൂട്ടമായി ആക്രമണത്തിന് ഇരയായ പശുവിന്റെ അടുക്കൽ എത്തുകയും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിക്കൊണ്ട് കടുവയെ അകറ്റുകയും ചെയ്യുന്നു. പശുക്കൾ കൂട്ടമായി എത്തിയതോടെ കടുവ ആകെ അമ്പരന്നു. പകച്ചുപോയ കടുവ ഏറെനേരം മാറി നിൽക്കുന്നതും സിസിടിവി ദൃശ്യത്തിൽ കാണാം.
बाघ हो तो बने रहो, गाय को निरीह न समझना। खदेड़कर मारेंगे। पुराना जमाना लद गया। हिम्मत है तो नीचे उतरो। दिखाते हैं संगठन कि ताक़त।
“हमारी साथी को दांत कैसे लगाया??” pic.twitter.com/PKliXKBH6v
— SANJAY TRIPATHI (@sanjayjourno) June 20, 2023
എന്നാൽ ആ നിൽപ്പ് അത്ര നല്ല ഉദ്ദേശത്തോടെ ആയിരുന്നില്ല. ആക്രമണത്തിന് ഇരയായി കിടക്കുന്ന പശുവിനെ എപ്പോഴെങ്കിലും മറ്റു പശുക്കൾ തനിച്ചാക്കി പോവുകയാണെങ്കിൽ അതിനെ അകത്താക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ആ കാത്തുനിൽപ്പ്. എന്നാൽ മണിക്കൂറുകളോളം നിന്നെങ്കിലും മറ്റു പശുക്കളുടെ കണ്ണുവെട്ടിച്ച് ഒരടി പോലും മുന്നോട്ടുവയ്ക്കാൻ കടുവയ്ക്ക് സാധിച്ചില്ല.
അത് മാത്രമല്ല പശുക്കളുടെ ചെറുത്തു നിൽപ്പിൽ കടുവയ്ക്ക് തോറ്റു പിന്മാറേണ്ടിയും വന്നു. കഴിഞ്ഞ ആറുമാസത്തിനിടയിൽ ഇത് അഞ്ചാമത്തെ തവണയാണ് ഫാമിൽ കടുവ പ്രവേശിക്കുന്നത്. ഫാമിന് പിന്നിലെ 14 അടി ഉയരമുള്ള സുരക്ഷാവേലി തകരാറിലായതോടെയാണ് പ്രദേശത്ത് കടുവകളുടെ സഞ്ചാരം വർധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...