Yoga for Hearing Power: കേൾവിക്കുള്ള യോഗ ആസനങ്ങൾ
പ്രത്യേക ശരീരഭാഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ലക്ഷ്യമിടുന്ന പ്രത്യേക യോഗാസനങ്ങളുണ്ട്. നിങ്ങളുടെ കേൾവി ശക്തി മെച്ചപ്പെടുത്തുന്നതിന് ഇനിപ്പറയുന്ന ഏഴ് ആസനങ്ങൾ പരീക്ഷിക്കുന്നത് നല്ലതാണ്.
ഭുജംഗാസനം (Cobra Pose): ഈ യോഗാസനത്തിന് കഴുത്തിലെ പേശികൾ നീട്ടാനും ചെവികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും കഴിയും. ഇത് കേൾവിക്കുറവ് കുറയ്ക്കാൻ സഹായിക്കും.
വൃക്ഷാസന (Tree Pose): ദിവസവും ഈ ആസനം ചെയ്യുന്നത് ശരീരത്തിൻ്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തും.
സർവാംഗാസനം (Shoulder Stand): ഈ ആസനം തലയിലേക്കും ചെവിയിലേക്കും രക്തയോട്ടം കൃത്യമാക്കാൻ സഹായിക്കും
ഹലാസന (Plow Pose): ഈ യോഗാസനം കഴുത്തിലെയും തൊണ്ടയിലെയും പേശികളെ വലിച്ചുനീട്ടുകയും കേൾവി മെച്ചപ്പെടുത്താനും ചെവിയിലെ മെഴുക് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കും
മത്സ്യാസന (Fish Pose): ഇത് കഴുത്ത് നീട്ടാനും ചെവികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നതിനോടൊപ്പം കേൾവിക്കുറവിനും പരിഹാരമാണ്.
അനുലോമ വിലോമ (Alternate Nostril Breathing):ഇത് പ്രധാനമായും നാഡീവ്യവസ്ഥയെ സന്തുലിതമാക്കാനും ശ്വാസം നിയന്ത്രിക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്ന യോഗാസനമാണ്
ശവാസന (Corpse Pose):ശവാസനം ശരീരത്തിനും മനസിനും വിശ്രമം നൽകും ഇത് ശ്രവണ ശക്തി വർദ്ധിപ്പിക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കും.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.