Video Story | മുത്തുകൾ കൊണ്ട് ബോൺസായ് പൂന്തോട്ടം സൃഷ്ടിച്ച് എഷ്യൻ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടിയ തിരുവനന്തപുരം സ്വദേശിനിയുടെ കഥ

ഗാന്ധിപുരത്തെ ജാൻസിയുടെ വീടിൻ്റെ പൂമുഖത്ത് നമ്മളെ വരവേൽക്കുന്നത് ഒരു പൂന്തോട്ടമാണ്, മുത്തുകൾ കൊണ്ട് തീർത്ത ഒരു ബോൺസായ് പൂന്തോട്ടം.  

Written by - Zee Malayalam News Desk | Last Updated : Sep 7, 2021, 11:57 AM IST
  • ഗാന്ധിപുരത്തെ ജാൻസിയുടെ വീടിൻ്റെ പൂമുഖത്ത് നമ്മളെ വരവേൽക്കുന്നത് ഒരു പൂന്തോട്ടമാണ്,
  • മുത്തുകൾ കൊണ്ട് തീർത്ത ഒരു ബോൺസായ് പൂന്തോട്ടം.
  • കൊല്ലത്ത് ഐസിഡിഎസ് സൂപ്പർവൈസറായ ജാൻസി വീട്ടിലെത്തിയാൽ പിന്നെ പല നിറങ്ങളിലുള്ള മുത്തുകളുടെ ലോകത്താണ്.
  • ഒരു വർഷം മുമ്പ് വെറും കൗതുകത്തിന് മുത്തുകളും ചെമ്പ് കമ്പികളും കൊണ്ട് ഒരു മരമുണ്ടാക്കിയതാണ് തുടക്കം.
Video Story | മുത്തുകൾ കൊണ്ട് ബോൺസായ് പൂന്തോട്ടം സൃഷ്ടിച്ച് എഷ്യൻ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടിയ തിരുവനന്തപുരം സ്വദേശിനിയുടെ കഥ

Thiruvananthapuram : വ്യത്യസ്ഥമായ കഴിവുകളും ഇഷ്ടങ്ങളുമുള്ള മനുഷ്യരുടെ കഥകൾ നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിലൊന്നാണ് തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ജാൻസിയുടേത്. 

ഗാന്ധിപുരത്തെ ജാൻസിയുടെ വീടിൻ്റെ പൂമുഖത്ത് നമ്മളെ വരവേൽക്കുന്നത് ഒരു പൂന്തോട്ടമാണ്, മുത്തുകൾ കൊണ്ട് തീർത്ത ഒരു ബോൺസായ് പൂന്തോട്ടം.

കൊല്ലത്ത് ഐസിഡിഎസ് സൂപ്പർവൈസറായ ജാൻസി വീട്ടിലെത്തിയാൽ പിന്നെ പല നിറങ്ങളിലുള്ള മുത്തുകളുടെ ലോകത്താണ്.

ALSO READ : Rubik's Cube: റോളർ സ്കേറ്റിങ്ങും റൂബിക്സ് സോ‌ൾവിങ്ങും ഒരേസമയം; അത്ഭുതങ്ങൾ തീർത്ത് ആറാം ക്ലാസുകാരൻ

ഒരു വർഷം മുമ്പ് വെറും കൗതുകത്തിന് മുത്തുകളും ചെമ്പ് കമ്പികളും കൊണ്ട് ഒരു മരമുണ്ടാക്കിയതാണ് തുടക്കം. പിന്നീട് ഒന്നിനു പിറകെ ഒന്നായി, ഇലയും പൂവും കായുമുള്ള നാൽപ്പതോളം ചെടികളും മരങ്ങളും ജാൻസിയുടെ കൈകളിൽ മുത്തുകളാൽ രൂപം കൊണ്ടു. ഒടുവിൽ ചെറു മുത്തുകൾ കൊണ്ട് ഏറ്റവും കൂടുതൽ ചെടികൾ നിർമ്മിച്ചതിന് ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്സിലും എഷ്യൻ ബുക്ക് ഒഫ് റെക്കോർഡ്സിലും ജാൻസിയുടെ പേര് സ്ഥാനം പിടിച്ചു.

ALSO READ : Vintage Bikes Collection ; ആരെയും കൊതിപ്പിക്കുന്ന വിന്റേജ് ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ശേഖരണവുമായി അടിമാലി സ്വദേശി

ചെറു മുത്തുകൾ കൊണ്ടു ചെടികളൊരുക്കുന്ന ഈ കല അത്ര എളുപ്പമുള്ളതല്ല. കൂട്ടത്തിലെ പടർന്നു പന്തലിച്ച ഏറ്റവും വലിയ മരം നിർമ്മിക്കാൻ തന്നെ ഒരു മാസം വേണ്ടി വന്നു. നേർക്കാഴ്ചയിൽ ഒറിജിനലിനെ വെല്ലുന്ന പൂമരങ്ങൾ. കൃത്യം നിറമുള്ള മുത്തും തണ്ടിനൊത്ത ചെമ്പുകമ്പികളും തെരഞ്ഞെടുക്കുന്നതു മുതൽ വൈദഗ്ധ്യം വേണം.

ALSO READ : Seaweed Farming : ലക്ഷദ്വീപിന്റെ സമ്പത്ത് വ്യവസ്ഥ കൂടുതൽ ശക്തപ്പെടുത്താൻ കടൽപായൽ കൃഷിയുമായി കേന്ദ്രം

തന്റെ സൃഷ്ടികളെല്ലാം ഉപയോഗിച്ച് ഒരു പ്രദർശനം നടത്താനാണ് ജാൻസിയുടെ ശ്രമം. മുത്തുകൾ കൊണ്ടുള്ള മനോഹര സൃഷ്ടികളൊന്നും മറ്റൊന്നിനെപ്പോലെയല്ല. ഒന്നു പോലെ മറ്റൊന്ന് ചെയ്തെടുക്കാനുമാവില്ല. അതു കൊണ്ടു തന്നെ വാങ്ങാൻ ആളുണ്ടെങ്കിലും തൻ്റെ സൃഷ്ടികളൊന്നും വിൽക്കാൻ  മനസ് വരുന്നില്ലെന്നാണ് ജാൻസിക്ക് പറയാനുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News