Gen Beta: ജെൻ സിയും ഔട്ട്, 2025 ജെൻ ബീറ്റയുടെ കാലം; ഇവരെ കാത്തിരിക്കുന്നത് എന്ത്?

2025ൽ വെറുമൊരു വർഷമല്ല, പുതു തലമുറ കൂടിയാണ്.

2025 പുതിയൊരു വർഷം മാത്രമല്ല, പുതിയൊരു തലമുറയെ കൂടിയാണ് വരവേൽക്കുന്നത്. ജെൻ ബീറ്റ എന്നറിയപ്പെടുന്ന ഈ പുത്തൻ തലമുറയുടെ പ്രത്യേകതകൾ അറിഞ്ഞാലോ...

1 /7

2025 ജനുവരി 1 മുതൽ ജനിക്കുന്ന കുട്ടികളാണ് ജനറേഷൻ ബീറ്റ (Gen Beta) എന്നറിയപ്പെടും. 22ാം നൂറ്റാണ്ടിലെ ലോകത്തെ രൂപപ്പെടുത്തുന്നതിൽ ഇവർ നിർണായക പങ്ക് വഹിക്കുമെന്ന് ​ഗവേഷകർ പറയുന്നു.    

2 /7

പൊതുവായ സാമൂഹികവും ചരിത്രപരവുമായ അനുഭവങ്ങൾ പങ്കിടുകയും ഒരേ സമയം ജീവിക്കുകയും  ചെയ്യുന്ന ഒരു കൂട്ടം ആളുകളെയാണ് ഒരു തലമുറയെന്ന് വിശേഷിപ്പിക്കുന്നത്.  

3 /7

മനുഷ്യ ചരിത്രത്തിലെ യു​ഗങ്ങളെ സൂചിപ്പിക്കാൻ ​ഗ്രീക്ക് അക്ഷരമാലയിൽ നിന്ന് പേരുകൾ എടുക്കുന്ന ഒരു പതിവുണ്ട്. അതനുസരിച്ച് Gen Z (1996-2010 നുമിടയിൽ ജനിച്ചവർ), മില്ലേനിയൽസ് (1981-1996), Gen Alpha ( 2010, 2024) എന്നീ തലമുറകളാണ് ഉള്ളത്. ഇവരുടെ പിൻഗാമിയാണ് ജെൻ ബീറ്റ.

4 /7

ഡിജിറ്റൽ ലോകത്തിൽ ജനിച്ചു വളരുന്ന ഇവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ സങ്കേതവിദ്യകളുമായി അടുത്ത ബന്ധം പുലർത്തും.  

5 /7

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും സ്മാർട്ട് ടെക്‌നോളജിയും ആൽഫ ജനറേഷൻ അനുഭവിച്ചിട്ടുണ്ടെങ്കിലും എഐ ,ഓട്ടോമേഷൻ എന്നിവ ദൈനംദിന ജീവിതത്തിൽ പൂർണ്ണമായി ഉൾപ്പെടുത്തുന്ന കാലഘട്ടം ജനറേഷൻ ബീറ്റ തന്നെയായിരിക്കും. 

6 /7

ആരോ​ഗ്യ സംരക്ഷണത്തിലും സാങ്കേതിക വിദ്യയിലും കൂടുതൽ പുരോ​ഗതി കൈവരിക്കുന്നതിലൂടെ ഈ കാലയളവിൽ ജനിക്കുന്ന കുട്ടികൾക്ക് ആയുസ്സ് കൂടുതലായിരിക്കും.

7 /7

കാലാവസ്ഥാ വ്യതിയാനം, ആഗോള ജനസംഖ്യാ വ്യതിയാനം, നഗരവൽക്കരണം തുടങ്ങിയ പ്രശ്നങ്ങൾ വലിയ രീതിയിൽ ജനറേഷൻ ബീറ്റ നേരിടേണ്ടി വരും. ഒപ്പം 21-ാം നൂറ്റാണ്ടിലെ പാരിസ്ഥിതിക ആശങ്കകൾക്ക് പരിഹാരം കണ്ടെത്താനുള്ള ചുമതലയും ജനറേഷൻ ബീറ്റയുടേതാണ്.

You May Like

Sponsored by Taboola