Abdul Rahim Release Case: കൂടുതൽ പഠനങ്ങൾ ആവശ്യം; അബ്ദുൾ റഹീം കേസ് വീണ്ടും മാറ്റി

Abdul Rahim Release Case: മോചനകാര്യത്തിൽ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നടന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 30, 2024, 05:42 PM IST
  • റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം വൈകും
  • കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റിവെച്ചു
  • ജനുവരി 15ലേക്കാണ് കേസ് മാറ്റിയത്
Abdul Rahim Release Case: കൂടുതൽ പഠനങ്ങൾ ആവശ്യം; അബ്ദുൾ റഹീം കേസ് വീണ്ടും മാറ്റി

റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്ന് റിയാദ് ക്രിമിനൽ കോടതിയിൽ  നടന്ന സിറ്റിങ്ങിൽ കേസ് പരി​ഗണിച്ചെങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റിവെച്ചു. 

ജനുവരി 15ലേക്കാണ് കേസ് മാറ്റിയത്. ഇന്ത്യൻ സമയം രാവിലെ 8 മണിക്ക് കേസ് വീണ്ടും പരി​ഗണിക്കും.

Read Also: വിസ്മയ കേസ് പ്രതി കിരൺ കുമാറിന് 30 ദിവസത്തെ പരോൾ

മോചനകാര്യത്തിൽ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നടന്നത്. ഡിസംബർ 12ലേത് സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയതിനെ തുടർന്നാണ് 30ലേക്ക് മാറ്റിയിരുന്നത്.

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ 18 വർഷങ്ങളായി  റഹീം ജയിലിൽ കഴിയുകയാണ്.കൊല്ലപ്പെട്ട ബാലന്റെ കുടുംബം ആവശ്യപ്പെട്ട ഒന്നര കോടി സൗദി റിയാൽ (34 കോടി ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും തുടർന്ന് കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസുകൾ തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീണ്ടും പോകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News