Benefits of Curd: സാധാരണയായി ദഹനവ്യവസ്ഥ ശരിയായി നിലനിർത്തുന്നതിനാണ് തൈര് (Yoghurt) ഉപയോഗിക്കുന്നത്. എന്നാൽ നമ്മൾ ചില സാധനങ്ങൾ തൈരിൽ ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ മറികടക്കും. കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ തൈരിൽ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യമുള്ള ശരീരത്തിന് വളരെ അത്യാവശ്യവുമാണ്.
ലാക്ടോസ്, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും ഇതിൽ കാണപ്പെടുന്നു ഇവ തൈരിനെ സൂപ്പർ ഫുഡ് (super food) വിഭാഗത്തിൽ ഉൾപ്പെടുത്താൻ സഹായിക്കുന്നു. ഡയറ്റ് വിദഗ്ദ്ധയായ ഡോ.രഞ്ജന സിംഗിന്റെ അഭിപ്രായത്തിൽ തൈര് (yogurt consumption)ശരീരത്തിന് പുതുമ നൽകാനും സഹായിക്കുന്നുവെന്നാണ്. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ രോഗങ്ങളുള്ള ആളുകളോട് തൈര് കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു കാരണം തൈര് കഴിക്കുന്നത് അത്തരം ആളുകൾക്ക് വളരെ പ്രയോജനകരമാണ്.
Also Read: Sprouts for diabetes: ഈ മൂന്ന് ആരോഗ്യകരമായ സ്പ്രൌട്ട്സ് പ്രമേഹ രോഗികൾക്ക് വളരെ ഉത്തമം!
ഇക്കാര്യങ്ങൾക്കൊപ്പം തൈര് കഴിക്കുക ((Consume curd with these things)
1. കുരുമുളകിനൊപ്പം തൈര് കഴിക്കുക
മലബന്ധത്തിന്റെ പ്രശ്നം നിങ്ങളെ അലട്ടുന്നുവെങ്കിൽ കുരുമുളക് തൈരിൽ കലർത്തി കഴിക്കുക. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയയും കുരുമുളകിൽ അടങ്ങിയിരിക്കുന്ന പൈപ്പെറിനും മലബന്ധം ഒഴിവാക്കാൻ ഫലപ്രദമാണ്.
2. ജീരകത്തിനൊപ്പം തൈര് കഴിക്കുന്നത്
നിങ്ങളുടെ ഭാരം വർദ്ധിക്കുകയും അത് കുറയ്ക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ തൈരിൽ ജീരകം ചേർത്ത് കഴിക്കുക. ജീരകം വറുത്ത് ചെറുതായി അരച്ചതിനു ശേഷം തൈരിൽ കലർത്തി ദിവസവും ഒരു ഗ്ലാസ് കുടിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയും.
Also Read: കുരുമുളകിട്ട ചായ രക്തസമ്മർദ്ദം കുറയ്ക്കാൻ അടിപൊളിയാണ്
3. തേനിനൊപ്പം തൈര് കഴിക്കുന്നത്
വായ്പ്പുണ്ണ് മാറ്റാൻ ഒരു സ്പൂൺ തേൻ തൈരിൽ കലർത്തി കഴിക്കുക. ഇതിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് മുറിവ് ഉണക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഇത് ആമാശയത്തെ തണുപ്പിക്കുന്നു.
4. കല്ലുപ്പ് ഉപയോഗിച്ച് തൈര് കഴിക്കുക
അസിഡിറ്റിയുടെ പ്രശ്നത്തിൽ നിന്ന് മോചനം ലഭിക്കാൻ തൈരിൽ കല്ലുപ്പ് ചേർത്ത് കഴിക്കുക. ഇത് ശരീരത്തിലെ ആസിഡിന്റെ അളവ് സന്തുലിതമാക്കുകയും അസിഡിറ്റിയിൽ ഗുണം ചെയ്യുകയും ചെയ്യുന്നു.
5. അജ്വയിനിനൊപ്പം തൈര് കഴിക്കുന്നത്
ആർക്കെങ്കിലും പല്ലുവേദന ഉണ്ടെങ്കിൽ തൈരും അജ്വയിനും ചേർത്ത് കഴിക്കുക. ഇത് പല്ലുവേദന അകറ്റാൻ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...