Hair Fall Reason: മുടി കൊഴിയുന്നതിന്‍റെ കാരണം അറിയാമോ? എങ്ങിനെ മുടി കൊഴിച്ചില്‍ തടയാം?

Hair Fall Reason:  മുടികൊഴിച്ചിൽ എന്നത് ഒരു സാധാരണ പ്രക്രിയയാണ്, എന്നാല്‍ അത് പരിധിക്കപ്പുറം വർദ്ധിച്ചാൽ കഷണ്ടി വരാനുള്ള സാധ്യത ഏറെയാണ്‌. മുടി കൊഴിച്ചില്‍ ആരംഭിക്കുന്ന അവസരത്തില്‍ തന്നെ അതിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി അതിന് പരിഹാരം കാണേണ്ടിയിരിയ്ക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 02:11 PM IST
  • മുടി കൊഴിച്ചിലിന് ഒരു ശാശ്വത പരിഹാരമാണ് ഏവരും ആഗ്രഹിക്കുന്നത്. അതിന് മുടി കൊഴിയുന്നതിന്‍റെ ശരിയായ കാരണം അറിയേണ്ടിയിരിക്കുന്നു.
Hair Fall Reason: മുടി കൊഴിയുന്നതിന്‍റെ കാരണം അറിയാമോ? എങ്ങിനെ മുടി കൊഴിച്ചില്‍ തടയാം?

Hair Fall Reason: ഇന്ന് ഒട്ടുമിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇത് ഏറെ ആശങ്കാജനകമായ ഒന്നാണ്. മുടി വളരുന്നതിനനുസരിച്ച് അത് കൂടുതല്‍ ദുർബലമാവുകയും പിന്നീട് എളുപ്പത്തിൽ കൊഴിയുകയോ പൊട്ടി വീഴുകയോ ചെയ്യുന്നു.

Also Read:  Neem Tea: ആര്യവേപ്പില ചായ കുടിച്ചാലോ? ഗുണങ്ങൾ അറിയാം  

രാത്രിയില്‍ ഉറങ്ങുന്ന സമയത്ത്, മുടി കഴുകുമ്പോള്‍, മുടി ചീകുമ്പോള്‍  മുടി കൊഴിയാനുള്ള സാധ്യത ഏറെയാണ്‌. ഇത് കഷണ്ടിയെക്കുറിച്ചുള്ള ഭയം അലട്ടാൻ കാരണമാകുന്നു. മുടി കൊഴിയുന്നത്, അല്ലെങ്കില്‍ കഷണ്ടി നാണക്കേടിനും ആത്മവിശ്വാസക്കുറവിനും വഴിതെളിക്കുന്നു. 

Also Read:  Dates Benefits: ഈന്തപ്പഴം ഗുണങ്ങളുടെ കലവറ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഉത്തമം 
 
മുടി കൊഴിച്ചിലിന് ഒരു ശാശ്വത പരിഹാരമാണ് ഏവരും ആഗ്രഹിക്കുന്നത്. അതിന് മുടി കൊഴിയുന്നതിന്‍റെ ശരിയായ കാരണം അറിയേണ്ടിയിരിക്കുന്നു. പല കാരണങ്ങളാലാണ് മുടി കൊഴിയുന്നത്.    

 മുടികൊഴിച്ചിൽ എന്നത് ഒരു സാധാരണ പ്രക്രിയയാണ്, എന്നാല്‍ അത് പരിധിക്കപ്പുറം വർദ്ധിച്ചാൽ കഷണ്ടി വരാനുള്ള സാധ്യത ഏറെയാണ്‌. ഇത് ഒഴിവാക്കാൻ, മുടി കൊഴിച്ചില്‍ ആരംഭിക്കുന്ന അവസരത്തില്‍ തന്നെ അതിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി അതിന് പരിഹാരം കാണേണ്ടിയിരിയ്ക്കുന്നു. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് മുടി കൊഴിച്ചിലിന് പ്രധാനമായും 5 കാരണങ്ങള്‍ ആണ് ഉള്ളത്. അവ വിശദമായി അറിയാം... 

1. പോഷകങ്ങളുടെ അഭാവം

മുടിക്ക് വൈറ്റമിൻ ഇ, വൈറ്റമിൻ ഡി, പ്രോട്ടീൻ തുടങ്ങി പലതരം പോഷകങ്ങൾ ആവശ്യമാണ്. ഇവയുടെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകും. 

2. കെമിക്കൽ, ഹീറ്റ് ട്രീറ്റ്‌മെന്‍റ് 

ഇക്കാലത്ത്, മുടി മനോഹരവും ആകർഷകവുമാക്കാൻ ആളുകള്‍ കൂടുതല്‍ കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങളും ഹീറ്റ് ട്രീറ്റ്‌മെന്‍റും സ്വീകരിയ്ക്കുന്നു. ഇത് കുറച്ച് സമയത്തേക്ക് മുടിയ്ക്ക് ഗുണം ചെയ്‌തേക്കാം. എന്നാല്‍, ദീർഘകാലാടിസ്ഥാനത്തിൽ ഇത് മുടിയ്ക്ക് ദോഷമേ വരുത്തൂ... 

3. ഹോർമോൺ മാറ്റങ്ങൾ

ഗർഭകാലത്ത് സ്ത്രീകൾക്ക് ധാരാളം ഹോർമോൺ മാറ്റങ്ങൾ നേരിടേണ്ടിവരുന്നു, ഇതുമൂലം മുടി കൊഴിച്ചിൽ അല്ലെങ്കിൽ മുടി പൊട്ടൽ സംഭവിക്കാം. കൂടാതെ,, പ്രായത്തിനനുസരിച്ച് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം മുടി കൊഴിച്ചിലിന് കാരണമാകുന്നു.  

4. ഹോർമോൺ അസന്തുലിതാവസ്ഥ 

ചില ആളുകൾ ഹൈപ്പോതൈറോയിഡിസത്തിന് ഇരകളാകുന്നു, അതായത് കുറഞ്ഞ തൈറോയിഡ്, ഇതുകൂടാതെ പല സ്ത്രീകളും പിസിഒഎസ് നേരിടുന്നു. ഇത്തരം ഹോർമോൺ അസന്തുലിതാവസ്ഥ മുടി കൊഴിച്ചിലിന് കാരണമാകുന്നു. 

5. രോഗങ്ങള്‍ സുഖപ്പെട്ടതിന് ശേഷം മുടി കൊഴിയാം 

നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള രോഗം സുഖപ്പെടാനായി മരുന്നുകള്‍ കഴിച്ച വ്യക്തിയാണ് എങ്കില്‍ മരുന്നുകളുടെ പാര്‍ശ്വഫലം എന്ന നിലയ്ക്ക് ചിലപ്പോള്‍ മുടി കൊഴിയാം.  
 
മുടി കൊഴിച്ചില്‍ എങ്ങനെ തടയാം

1. ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക 

മുടിക്ക് ഇരുമ്പ്,  പ്രോട്ടീൻ, വിറ്റാമിൻ ഇഎന്നിവ  പ്രധാനമാണ്, ഇതിന് പച്ച ഇലക്കറികൾ, വിത്തുകൾ, പരിപ്പ് എന്നിവ ധാരാളം കഴിക്കുക. പ്രോട്ടീൻ ലഭിക്കാൻ, ചിക്കൻ, സീഫുഡ്, പയർവർഗ്ഗങ്ങൾ, സോയാബീൻ എന്നിവ കഴിക്കുക. വിറ്റാമിൻ ഇ ലഭിക്കാൻ സൂര്യകാന്തി വിത്തുകൾ, മുട്ട, അവോക്കാഡോ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. 

2. മുടിയ്ക്ക് സൂര്യപ്രകാശവും ആവശ്യമാണ് 

മുടിക്ക് വിറ്റാമിൻ ഡി ആവശ്യമാണ്. വിറ്റാമിൻ ഡിയുടെ ഏറ്റവും വലിയ ഉറവിടം സൂര്യപ്രകാശമാണ്. അതിനാല്‍, രാവിലെ അല്‍പസമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഉത്തമമാണ്. എന്നാല്‍, ശക്തമായ  സൂര്യപ്രകാശത്തിൽ നിന്നും മലിനീകരണത്തിൽ നിന്നും തീർച്ചയായും നിങ്ങളുടെ മുടി സംരക്ഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News