Cigarette Ban: സിഗരറ്റ് വാങ്ങുന്നതിൽ നിന്ന് യുവാക്കള്‍ക്ക് വിലക്ക്!! പദ്ധതിയുമായി ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി

Cigarette Ban: പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ നിയമമായി അംഗീകരിക്കപ്പെട്ടാൽ യൂറോപ്പിലെ യുവാക്കൾക്ക് സിഗരറ്റ് വിൽക്കുന്നത് നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി ബ്രിട്ടൻ മാറും.

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 11:41 AM IST
  • പുകവലി മൂലം ബ്രിട്ടനിലെ ആരോഗ്യ സേവനങ്ങൾക്ക് പ്രതിവർഷം 17 ബില്യൺ പൗണ്ട് (20.6 ബില്യൺ ഡോളർ) ചിലവുണ്ടെന്നും ആളുകൾ പുകവലി നിർത്തിയാൽ കാൻസർ മരണങ്ങൾ നാലിലൊന്നായി കുറയ്ക്കാനാകുമെന്നും സുനക് പറഞ്ഞു.
Cigarette Ban: സിഗരറ്റ് വാങ്ങുന്നതിൽ നിന്ന് യുവാക്കള്‍ക്ക് വിലക്ക്!! പദ്ധതിയുമായി ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി

UK News: യുവതലമുറയെ സിഗരറ്റ് വാങ്ങുന്നതിൽ നിന്ന് നിരോധിക്കണമെന്ന നിർദ്ദേശവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബുധനാഴ്ചയാണ് ഇത്തരമൊരു നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടു വച്ചത്. 

Als Read:  Thursday Vrat: സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ വ്യാഴാഴ്ച വ്രതം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക 
 
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ നിയമമായി അംഗീകരിക്കപ്പെട്ടാൽ യൂറോപ്പിലെ യുവാക്കൾക്ക് സിഗരറ്റ് വിൽക്കുന്നത് നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി ബ്രിട്ടൻ മാറും..!!  ലോകത്തിലെ ഏറ്റവും കർശനമായ പുകവലി വിരുദ്ധ നിയമങ്ങളാണ് ഈ നീക്കത്തിലൂടെ ബ്രിട്ടന്‍ മുന്നോട്ടു വയ്ക്കുന്നത്. 

Also Read:  Broom and Vastu: ചൂലുകള്‍ ഉപയോഗശേഷം ഏത് ദിശയിലാണ് വയ്ക്കേണ്ടത്?  വാസ്തു ശാസ്ത്രം എന്താണ് പറയുന്നത്? 
 
അതായത്, യുകെയിൽ സിഗരറ്റ് വാങ്ങുന്നതിൽ നിന്ന് യുവാക്കളെ പൂര്‍ണ്ണമായും വിലക്കിയേക്കും. അതിനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി ഋഷി സുനക്ക് മുന്നോട്ടു വയ്ക്കുന്നത്. അദ്ദേഹത്തിന്‍റെ നിര്‍ദേശങ്ങള്‍ നിയമമായി അംഗീകരിക്കപ്പെട്ടാല്‍ യൂറോപ്പില്‍ അത് ഒരു ചരിത്രമായി മാറും. ബ്രിട്ടന്‍റെ പാത പിന്തുടര്‍ന്ന് സമാനമായ നടപടി ഡെന്മാർക്കും ആലോചിക്കുന്നുണ്ട്.

യുവാക്കള്‍ക്ക് സിഗരറ്റ് ലഭ്യത ഇല്ലാതാക്കാനുള്ള കര്‍ശന തീരുമാനത്തിലാണ് ബ്രിട്ടന്‍.  പ്രധാനമന്ത്രി മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടാല്‍  2040 ഓടെ യുവാക്കളുടെ പുകവലി പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുമെന്ന് നിർദ്ദേശങ്ങൾ വിശദീകരിക്കുന്ന സർക്കാർ ബ്രീഫിംഗ് പേപ്പർ പറയുന്നു.

14 വയസ്സുള്ള കുട്ടിക്ക് സിഗരറ്റ് വിൽക്കില്ല 

കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിൽ തന്‍റെ പുതിയ നിയമത്തെക്കുറിച്ച് സുനക് വിശദീകരിച്ചു. '14 വയസ്സുള്ള കുട്ടിക്ക് സിഗരറ്റ് ഒരിക്കലും നിയമപരമായി വിൽക്കില്ല, പുകവലി വിരുദ്ധ പദ്ധതിക്ക് കീഴിൽ, എല്ലാ വർഷവും പുകവലി പ്രായത്തില്‍ മാറ്റമുണ്ടാകും. അത് യുവതലമുറയെ പുകവലി ശീലത്തില്‍ നിന്ന്  മുക്തനാക്കും. ഇത് രാജ്യ ത്തെ യുവജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും, അദ്ദേഹം പറഞ്ഞു. 

കുട്ടികൾക്ക് വാപ്പുകളുടെ (Vape) ലഭ്യത പരിമിതപ്പെടുത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നടപടികൾ മുന്നോട്ട് കൊണ്ടുവരാനും സുനക് പദ്ധതിയിടുന്നു. കുട്ടികളെ ടാർഗെറ്റ് ചെയ്യുന്നത് തടയാൻ വാപ്പുകളുടെ സ്വാദും വിവരണവും നിയന്ത്രിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്നും വാപ്പ് പാക്കേജിംഗും വിതരണവും  നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ബ്രീഫിംഗ് പേപ്പറിൽ പറയുന്നു.

നിർദിഷ്ട പുകവലി നിരോധനം കഴിഞ്ഞ വർഷം ന്യൂസിലാൻഡ് അവതരിപ്പിച്ചതിന് സമാനമാണ്, 2009 നോ  അതിനുശേഷമോ ജനിച്ചവരെ നിയമപരമായി സിഗരറ്റ് വാങ്ങുന്നതിൽ നിന്ന് തടയുന്ന ആദ്യത്തെ രാജ്യമായി ഇത് മാറി. 2027 മുതൽ നിരോധനം പ്രാബല്യത്തിൽ വരും.

പുകവലി മൂലം ബ്രിട്ടനിലെ ആരോഗ്യ സേവനങ്ങൾക്ക് പ്രതിവർഷം 17 ബില്യൺ പൗണ്ട് (20.6 ബില്യൺ ഡോളർ) ചിലവുണ്ടെന്നും ആളുകൾ പുകവലി നിർത്തിയാൽ കാൻസർ മരണങ്ങൾ നാലിലൊന്നായി കുറയ്ക്കാനാകുമെന്നും സുനക് പറഞ്ഞു.

ബ്രിട്ടന്‍റെ ഈ നീക്കം വന്‍കിട സിഗരറ്റ് നിര്‍മ്മാതാക്കളുടെ ബിസിനസിനെ സാരമായി ബാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News