ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ. നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതപ്പെട്ട അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും പിന്തുടരുന്നവർ അനേകമാണ്.
ജീവിതത്തിൽ ചില കാര്യങ്ങൾ ഒരിക്കലും വിട്ടുകൊടുക്കരുതെന്നും അല്ലെങ്കിൽ പിന്നീട് പശ്ചാതപിക്കേണ്ടി വരുമെന്നും ചാണക്യൻ പറയുന്നു.
ജീവിതത്തില്‍ വിജയം നേടാനും സന്തോഷവാനായിരിക്കാനും ചില കാര്യങ്ങള്‍ നമ്മള് പാലിക്കണമെന്ന് ചാണക്യന് പറയുന്നു. അവ പിന്തുടരുന്ന ഒരാള്‍ ജീവിതത്തില്‍ ഒരിക്കലും അസ്വസ്ഥനാകില്ല.
മറ്റുള്ളവരെ വിജയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവനാണ് യഥാര്‍ത്ഥ വിജയിയെന്ന് ചാണക്യ നീതിയില്‍ പറയുന്നു. ജീവിതത്തിൽ ചില കാര്യങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് ചാണക്യന് പറയുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.
മറ്റു കാര്യങ്ങള്‍ക്കായി നിങ്ങളുടെ സൗഹൃദം ഒരിക്കലും ത്യജിക്കരുതെന്നും ചാണക്യന് ഉപദേശിക്കുന്നു. വിപരീത സ്വഭാവമുള്ളവരുമായി ഒരിക്കലും ചങ്ങാത്തം കൂടരുത്. ഒരേ ചിന്താഗതിക്കാരുമായി മാത്രമായിരിക്കണം നിങ്ങളുടെ സൗഹൃദം.
അറിവ് എപ്പോള്‍ എവിടെ കണ്ടാലും അത് നേടാന്‍ ശ്രമിക്കണം. അറിവ് ഒരിക്കലും പാഴാക്കപ്പെടുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ അറിവ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശക്തിയായി മാറുന്നു. അതിനാല്‍ അറിവ് നേടാനുള്ള അവസരങ്ങള്‍ നിങ്ങള്‍ ത്യജിക്കരുതെന്ന് ചാണക്യന് ഓർമിപ്പിക്കുന്നു.
ചാണക്യന്റെ അഭിപ്രായത്തില്‍, നിങ്ങള്‍ ഒരിക്കലും അഭിമാനം വിട്ട് കളിക്കരുത്. എപ്പോഴും സമ്പത്തിന് മുകളിലായിരിക്കണം നിങ്ങളുടെ അഭിമാനം. സ്വാര്‍ത്ഥ ലാഭത്തിനായി അഭിമാനം മറക്കരുത്.
നിങ്ങള്‍ക്ക് വിജയം നേടണമെങ്കില്‍, മറ്റുള്ളവരുടെ അനുഭവങ്ങള്‍ അറിയാന്‍ ശ്രമിക്കുക. അതിനുള്ള അവസരങ്ങൾ വിട്ടുകളയരുത്. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിച്ച ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും തോല്‍ക്കേണ്ടി വരില്ല. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. )