Maha Kumbh Mela 2025: ആർത്തവ സമയത്ത് മഹിളാ നാഗ സാധുക്കൾ മഹാകുംഭമേളയിൽ എങ്ങനെ കുളിക്കും?

Mahila Naga Sadhu Mahakumbh: സ്ത്രീ നാഗ സാധുവിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും അല്ലെ? എന്നാൽ മാഹിളാ നാഗ സാധുക്കളുടെ ജീവിതത്തിലെ ആശ്ചര്യപ്പെടുത്തുന്ന രഹസ്യങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ? 

Written by - Ajitha Kumari | Last Updated : Jan 23, 2025, 07:44 AM IST
  • സ്ത്രീ നാഗ സാധുവിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും
  • പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ മകര സ്മക്രാന്തി ദിനത്തിൽ 3.5 കോടി ഭക്തരണ്ടു അമൃത സ്നാനം നടത്തി
  • 13 അഖാരകളിൽ നിന്നുള്ള നാഗ സാധുമാരും സ്ത്രീ സാധ്വികളും പ്രയാഗ്‌രാജിൽ എത്തിച്ചേർന്നിട്ടുണ്ട്
Maha Kumbh Mela 2025: ആർത്തവ സമയത്ത് മഹിളാ നാഗ സാധുക്കൾ മഹാകുംഭമേളയിൽ എങ്ങനെ കുളിക്കും?

Mahila Naga Sadhu Mahakumbh: പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ മകര സ്മക്രാന്തി ദിനത്തിൽ 3.5 കോടി ഭക്തരണ്ടു അമൃത സ്നാനം നടത്തിയത്. ഈ സമയത്ത് 13 അഖാരകളിൽ നിന്നുള്ള നാഗ സാധുമാരും സ്ത്രീ സാധ്വികളും പ്രയാഗ്‌രാജിൽ എത്തിച്ചേർന്നിട്ടുണ്ട്. 

Also Read: മഹാകുംഭ മേളക്ക് ഇന്ന് തുടക്കം, പ്രയാ​ഗ് രാജിൽ എത്തുക 45 കോടിയിലേറെ ഭക്തർ

ആദ്യം പുരുഷ നാഗ സാധുക്കൾ കുളിക്കും അതിനു ശേഷം സ്ത്രീ നാഗ സാധുക്കൾ കുളിക്കുന്നു. ഈ സമയം ആളുകളുടെ മനസിൽ ഉയർന്നു വരുന്ന ചോദ്യമുണ്ട് എന്തെന്നാൽ മഹാകുംഭ സമയത്ത് നാഗ  സ്ത്രീ സന്യാസിക്ക് ആർത്തവം വന്നാൽ അവർ എന്തുചെയ്യും? ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്ന് നമുക്കറിയാം...

സ്ത്രീ നാഗ സാധുക്കൾ ആർത്തവം ഇല്ലാത്ത ദിവസങ്ങളിൽ മാത്രമായിരിക്കും ഗംഗയിൽ കുളിക്കുക.  ഇനി കുംഭകാലത്ത് ഇവർക്ക് ആർത്തവം വന്നാൽ അവർ ഗംഗയിൽ കുളിക്കാൻ ഇറങ്ങില്ല പകരം ഗംഗാജലം ശരീരത്ത് തളിക്കുകയാണ് ചെയ്യാറ്. അതിലൂടെ അവർ ഗംഗയിൽ കുളിച്ച് ശരീരശുദ്ധി വരുത്തി എന്ന്  അനുമാനിക്കുന്നു.

Also Read: ചിങ്ങ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, തുലാം രാശിക്കാരുടെ വരുമാനം വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!

പുരുഷ നാഗ സാധുക്കൾ മഹാകുംഭമേളയിൽ  കുളിച്ചതിന് ശേഷമാണ് സ്ത്രീ നാഗ സാധുക്കൾ  കുളിക്കാൻ പോകുന്നത് എന്നത് ഇവരുടെ പ്രത്യേകതയാണ്.  അഖാരയിലെ സ്ത്രീ നാഗ സാധുക്കളെ നാഗിൻ എന്നും വിളിക്കുന്നു.  നാഗ സാധുമാരാകുന്നതിന് മുൻപ് ഇവർ ജീവിച്ചിരിക്കുമ്പോൾ പിണ്ഡ ദാനം ചെയ്യണം, തല മുണ്ഡനം ചെയ്യണം അതുപോലെ ഇവർ 10 മുതൽ 15 വർഷം വരെ കർശനമായ ബ്രഹ്മചര്യവും പാലിക്കണം. 

സ്ത്രീ നാഗ സാധുക്കൾ പുരുഷ നാഗ സാധുമാരിൽ നിന്നും തികച്ചും വ്യത്യസ്തരാണ്. ഇവർ ദിഗംബരരല്ല. ഇവർ തുന്നാത്ത കാവി നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. അതുകൊണ്ടു തന്നെ ആർത്തവ സമയത്ത് ഇവർക്ക് ഒരു പ്രശ്നവും ഉണ്ടാകാറില്ല. ഇവർ കുംഭമേളയിൽ പങ്കെടുക്കുന്നുണ്ട്.

Also Read: വർഷങ്ങൾക്ക് ശേഷം ചൊവ്വ പൂയം നക്ഷത്രത്തിൽ; ഇവർക്കിനി സുവർണ്ണ സമയം ഒപ്പം ജോലി, ബിസിനസിൽ പുരോഗതി

സ്ത്രീകൾ എങ്ങനെയാണ് നാഗ സാധുക്കൾ ആകുന്നത്?

നാഗ സാധുവോ സന്യാസിയോ ആകാൻ ഒരാൾ 10 മുതൽ 15 വർഷം വരെ കർശനമായ ബ്രഹ്മചര്യം പാലിക്കണം. അതുപോലെ നാഗ സാധുവാകാനായി ഇവർക്ക് സ്വന്തം ഗുരുവിനെ താൻ നാഗ സാധുവാകാൻ യോഗ്യയാണെന്നും, സ്വയം ദൈവത്തിൽ സമർപ്പിച്ചിട്ടുണ്ടെന്നും ബോധ്യപ്പെടുത്തണം. ഇതിനുശേഷം മാത്രമേ നാഗ സാധുവാകാൻ ഗുരു അനുവാദം നൽകൂ. നാഗാ സാധുവാകുന്നതിന് മുമ്പ് അവരുടെ കഴിഞ്ഞ കാല  ജീവിതത്തെ വിലയിരുത്തുകയും ഇവർ സ്വയം ദൈവത്തിൽ സമർപ്പിച്ചിട്ടുണ്ടോയെന്നും നാഗ സാധുവായ ശേഷം ഉണ്ടാകുന്ന കഠിനമായ  സാധനകൾ ചെയ്യാൻ ഇവർക്ക് കഴിയുമോ എന്നൊക്കെ വിലയിരുത്തും.  നാഗ സാധുവാകുന്നതിന് മുമ്പ് അവർ പിണ്ഡ സമർപ്പണം നടത്തണം, ഒപ്പം തല മൊട്ടയടിക്കണം.   

തല മൊട്ടയടിച്ചശേഷം അവരെ നദിയിൽ കൊണ്ടുപോയി കുളിപ്പിക്കും തുടർന്ന് ഇവർ അന്നത്തെ ദിവസം മുഴുവൻ ഭഗവാനെ ജപിക്കും. പുരുഷന്മാരെപ്പോലെ സ്ത്രീ നാഗ സാധുക്കളും മഹാദേവനെ ആരാധിക്കും. അവർ രാവിലെ ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്ന് ശിവനെ ജപിക്കുകയും വൈകുന്നേരം ദത്താത്രേയനെ ആരാധിക്കുകയും ചെയ്യുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഇവർ വീണ്ടും ശിവനെ ആരാധിക്കുന്നു. നാഗ സാധുക്കൾ അവരുടെ ഭക്ഷണത്തിൽ വേരുകൾ, ഔഷധസസ്യങ്ങൾ, പഴങ്ങൾ, പലതരം ഇലകൾ എന്നിവയാണ് കഴിക്കുന്നത്. സ്ത്രീ നാഗ സാധുക്കൾക്ക് താമസിക്കാൻ പ്രത്യേക അഖാരകൾ ക്രമീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News