World Laughter Day 2023: എല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച ലോക ചിരി ദിനമായി ആചരിയ്ക്കുന്നു. ഈ വർഷം മെയ് 7 നാണ് നാം ലോക ചിരി ദിനം ആചരിയ്ക്കുന്നത്.
ചിരി മനുഷ്യനുമാത്രം ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണ്. അത് ജീവനുള്ളവയില്‍ മനുഷ്യനു മാത്രമുള്ള പ്രത്യേകതയാണ്. ചിരിയ്ക്ക് ഗുണങ്ങള്‍ ഏറെയുണ്ട് എന്നിരുന്നാലും ചിരിയ്ക്കാന്‍ മറക്കുന്നവരാണ് അധികവും. മനസ്സ് തുറന്നൊന്ന് ചിരിക്കാന്‍ ആഗ്രഹിക്കാത്ത മനുഷ്യറില്ല. എന്നാല്‍ നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമിടെയില്‍ പലപ്പോഴും നാം ചിരിക്കാന്‍ മറന്നു പോകുന്നു.
Also Read: Face Beauty: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ 3 കാര്യങ്ങൾ ചെയ്യൂ, നിങ്ങളുടെ മുഖം മുത്തുപോലെ തിളങ്ങും
ലോക ചിരി ദിനം ആചരിയ്ക്കുന്ന അവസരത്തില്‍ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ ധൈര്യമായി തരണംചെയ്യാനും ആകുലതകളേയും ഉത്കണ്ഠകളേയും ചിരിച്ചുതള്ളാനുമാണ് ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്. കൂടുതല്‍ ചിരിക്കുമ്പോള്‍ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും ആയുസ്സ് കൂടുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Also Read: Copper Vessel Water: ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം അമൃത്!!
കൂടുതല്‍ ചിരിയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. അതായത് ചിരിയ്ക്ക് ഒരു രോഗശാന്തി നല്‍കുന്ന ഗുണങ്ങള്‍ ഉണ്ട്. ചിരി മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള സന്തോഷവും ആരോഗ്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ലോക ചിരി ദിനത്തില്‍ ചിരിയുടെ നിരവധി ഗുണങ്ങളെക്കുറിച്ചും അതിന്‍റെ രോഗശാന്തി ഫലങ്ങളെക്കുറിച്ചും സന്തോഷത്തോടെ ഇരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുകയാണ് ലക്ഷ്യമിടുന്നത്. ചിരി സമ്മർദ്ദം ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള മാനസികവും വൈകാരികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഏറെ സഹായകമാണ്.
ലോക ചിരി ദിനത്തില്‍ ചിരി നല്‍കുന്ന ഗുണങ്ങള്‍ എന്തെല്ലാമാണ് എന്ന് നോക്കാം....
1. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നു, കൂടുതല്‍ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു: ചിരിയും സന്തോഷകരമായ സ്വഭാവവും ആളുകളെ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് പല കമ്പനികളും ജീവനക്കാര്‍ക്കായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. സന്തോഷകരമായ അന്തരീക്ഷം ആളുകളെ കൂടുതല്‍ ഉത്സാഹമുള്ളവരാക്കി മാറ്റുന്നു.
2. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: പിരിമുറുക്കം, ഉത്കണ്ഠ, ആശങ്ക എന്നിവ നിങ്ങളുടെ ഊർജം ഇല്ലാതാക്കുകയും നിങ്ങളെ രോഗബാധിതരാക്കുകയും ചെയ്യുന്നു. നിങ്ങൾ കൂടുതല്‍ സന്തോഷവരായിരിക്കുമ്പോൾ, നിങ്ങളുടെ പ്രതിരോധശേഷി ശക്തമാവുകയും നിങ്ങളുടെ കഴിവ് വർദ്ധിക്കുകയും ചെയ്യുന്നു.
3. ഹാപ്പി ഹോർമോണുകൾ പുറത്തുവിടുന്നു
എപിനെഫ്രിൻ (അഡ്രിനാലിൻ), കോർട്ടിസോൾ തുടങ്ങിയ സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കുക, വേദന ഒഴിവാക്കുക, കലോറികൾ കത്തിക്കുക, അവയവങ്ങളെ ഉത്തേജിപ്പിക്കുക എന്നിവ ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ചിരി വാഗ്ദാനം ചെയ്യുന്നു.
4. മനസ്സിനെയും ശരീരത്തെയും കൂടതല്‍ ഉത്തേജിപ്പിക്കുന്നു. വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കെതിരായ ഒരു പ്രതിരോധ നടപടിയായി ചിരിയെ കാണാം. ശരീരത്തിൽ നല്ല ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾ വരുത്തുന്ന വിധത്തിൽ ഇത് വ്യക്തികളെ ആകർഷിക്കുന്നു.
5. ഈസ് ഓഫ് ലിവിംഗ് ഉണ്ടാക്കുന്നു, നിങ്ങൾ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുമ്പോൾ, അത് നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു "അനായാസ ബോധം" Ease Of Living കൊണ്ടുവരുന്നു. ഇത് ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുന്നു. തടസ്സങ്ങൾ ഒഴിവാക്കാനും ആത്മവിശ്വാസം വളർത്താനുമുള്ള മനോഭാവം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു.
6. മൂഡ് മെച്ചപ്പെടുത്തുന്നു. ചിരി നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു, നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, അസ്വസ്ഥത കുറയ്ക്കുന്നു, സമ്മർദ്ദത്തിന്‍റെ പ്രതികൂല ഫലങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. നിങ്ങളുടെ മനസ്സിലും ശരീരത്തിലും സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിന് ഒരു നല്ല ചിരിയേക്കാൾ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊന്നില്ല.
7. വികാരങ്ങളെ ബാലൻസ് ചെയ്യുന്നു. ചിരി നിങ്ങള്‍ക്ക് പുതിയ ഉണര്‍വ് നല്‍കും. നിങ്ങൾക്ക് പ്രത്യാശ നൽകുന്നു, നിങ്ങളെ മറ്റുള്ളവരുമായി കൂടുതല്‍ അടുപ്പിക്കുന്നു. നിങ്ങളുടെ ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നു. കോപം ഇല്ലാതാക്കാനും ക്ഷമിക്കാനും ഇത് സഹായിക്കുന്നു.
8. മെച്ചപ്പെട്ട ബന്ധങ്ങൾ: വളരെയധികം രോഗശാന്തിയും ഉണര്‍വ്വ് നല്‍കുന്നതിനുള്ള ശക്തിയും ഉള്ളതിനാൽ, സ്വതന്ത്രമായും സ്ഥിരമായും ചിരിക്കാനുള്ള കഴിവ് ജിവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യുന്നതിനും ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായിയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...