കോട്ടയം: സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് കോതനല്ലൂരിൽ യുവതി ആത്മഹത്യ ചെയ്തു. കടുത്തുരുത്തി മാഞ്ഞൂർ സ്വദേശി ആതിര(യാണ് ജീവനൊടുക്കിയത്. ഇരുപത്തിയാറ് വയസായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആതിരയുടെ സുഹൃത്തായിരുന്ന യുവാവിന്റെ സൈബർ ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ സുഹൃത്ത് അരുൺ വിദ്യാധരന് എതിരെ പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്.
Also Read: Crime: വിവാഹസത്കാരത്തിനിടെ ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; ഹാളിലേക്ക് പടക്കം എറിഞ്ഞു
ആതിരയും സുഹൃത്ത് അരുണും നേരത്തെ സുഹൃത്തുക്കളായിരുന്നു എന്നാൽ ഇടയ്ക്ക് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. ഇതേ തുടർന്ന് ആതിരയ്‌ക്കെതിരെ അരുൺ സൈബർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് പരാതി. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ ചാറ്റ് അടക്കമുള്ള വിവരങ്ങൾ അരുൺ പുറത്ത് വിടുകയുമായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആതിര പോലീസിനെ സമീപിച്ചിരുന്നു.
Also Read: Budh-Shukra Yuti 2023: ബുധന്റെ രാശിയിൽ മഹാ ശുഭയോഗം; ഈ രാശിക്കാരുടെ സമയം സൂര്യനെപ്പോലെ തിളങ്ങും!
സംഭവത്തിൽ മനംനൊന്ത് തിങ്കളാഴ്ച രാവിലെയാണ് ആതിര ആതിരയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആതിരയുടെ സംസ്‌കാരം മേയ് രണ്ട് ആയ ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.
ആലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാരൻ മരിച്ചു
ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സ്വകാര്യ ആശുപത്രി ജീവനക്കാരനായ പി.വി.സുനി (52) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. സുനി ജോലിക്കായി ബൈക്കിൽ പോകവേ അമിതവേഗത്തിൽ എത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. വീട്ടുവളപ്പിൽ സംസ്കാരം നടത്തി. ഭാര്യ: ലീന. മക്കൾ: അനന്തകൃഷ്ണൻ, പാർവതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...