Crime: ആശുപത്രിയിൽ വീണ്ടും അക്രമം; പോലീസ് ചികിത്സയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി

Violence in Nedumkandam Taluk hospital: അടിപിടി കേസിനെ തുടര്‍ന്ന് പോലീസ് ചികിത്സയ്ക്കായി എത്തിച്ച യുവാവ് ഡോക്ടര്‍മാരെയും നഴ്‌സുമാരേയും ആക്രമിക്കാന്‍ ശ്രമിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 11, 2023, 05:49 PM IST
  • തിരുവനന്തപുരം സ്വദേശിയായ പ്രവീണാണ് നെടുങ്കണ്ടം ടൗണിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
  • മദ്യലഹരിയിലായിരുന്ന ഇയാള്‍ ടൗണിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു.
  • അടിപിടിയെ തുടര്‍ന്ന് പ്രവീണിന് പരിക്കേല്‍ക്കുകയും ദേഹമാസകലം രക്തം പടരുകയും ചെയ്തു.
Crime: ആശുപത്രിയിൽ വീണ്ടും അക്രമം; പോലീസ് ചികിത്സയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അടിപിടി കേസിനെ തുടര്‍ന്ന് പോലീസാണ് യുവാവിനെ ചികിത്സയ്ക്കായി എത്തിച്ചത്. ഡോക്ടര്‍മാരെയും നഴ്‌സുമാരേയും യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചു. ഇയാളെ കെട്ടിയിട്ടാണ് പിന്നീട് ചികിത്സ നല്‍കിയത്. അമിത മദ്യലഹരിയിലായിരുന്ന യുവാവ്, പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടി പോവുകയും ചെയ്തിരുന്നു.

തിരുവനന്തപുരം സ്വദേശിയായ പ്രവീണാണ് നെടുങ്കണ്ടം ടൗണിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍, മദ്യലഹരിയിലായിരുന്ന ഇയാള്‍ ടൗണിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. കാല്‍നട യാത്രക്കാര്‍ക്ക് നേരെ ആക്രമണം നടത്തി. ഒരാളുടെ പല്ല് നഷ്ടപ്പെട്ടു. അടിപിടിയെ തുടര്‍ന്ന് പ്രവീണിന് പരിക്കേല്‍ക്കുകയും ദേഹമാസകലം രക്തം പടരുകയും ചെയ്തു. പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടി ആശുപത്രിയിലേയ്ക്ക കൊണ്ടുപോവുകായിരുന്നു. 

ALSO READ: പൊട്ടിക്കരഞ്ഞ് മന്ത്രി വീണാ ജോര്‍ജ്; വന്ദനയക്ക് വിട ചൊല്ലി കേരളം

പോലീസിന്റെ കസ്റ്റഡയില്‍ നിന്നും ഓടി രക്ഷപ്പെട്ട പ്രവീണിനെ അരമണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ എക്‌സൈസ് ഓഫീസ് പരിസരത്ത് നിന്നും കണ്ടെത്തുകയും വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ചികിത്സ നല്‍കുന്നതിനിടെ ആശുപത്രി ജീവനക്കാരെ ഇയാൾ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ, കയ്യും കാലും കട്ടിലിനോട് ബന്ധിച്ച ശേഷം ചികിത്സ നല്‍കുകയായിരുന്നു.

ഇരുമ്പ് പൈപ്പ് കൊണ്ടുള്ള മര്‍ദ്ദനത്തില്‍ പ്രവീണിന്റെ തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. പോലീസിന്റെ സുരക്ഷയിലാണ് ഇയാൾക്ക് ചികിത്സ നല്‍കിയത്. പിന്നീട് ഇയാളെ വിദ​ഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. നെടുങ്കണ്ടത്ത് നിര്‍മ്മാണ ജോലിയ്ക്കായി എത്തിയ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയായിരുന്നു. ഇതിന് ശേഷം മദ്യപാനം നിര്‍ത്തുന്നതിനുള്ള മരുന്നും കഴിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News