Crime News: വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും മൂന്ന് ജീവപര്യന്തം കഠിനതടവ്

Murder case verdict: ജയരാജ്, കറുപ്പുസ്വാമി എന്നിവരെയാണ് കോടതി മൂന്ന് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. പ്രതികൾ തമിഴ്നാട് സ്വദേശികളാണ്. മൂന്നാം പ്രതിയും ജയരാജിന്റെ ഭാര്യയുമായ സരസ്വതിയെ കോടതി വെറുതെ വിട്ടു.

Written by - Zee Malayalam News Desk | Last Updated : May 11, 2023, 01:14 PM IST
  • 2014ൽ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികൾക്കാണ് ഒമ്പത് വർഷങ്ങൾക്കുശേഷം മൂന്ന് ജീവപര്യന്തം കഠിനതടവ് വിധിച്ചത്
  • വൃദ്ധ ദമ്പതികളായ പൊട്ടൻകാട് സ്വദേശി അപ്പുക്കുട്ടനെയും ഭാര്യ ശാന്തമ്മയേയും വ്യക്തിവൈരാഗ്യത്തെ തുടർന്ന് പ്രതികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു
Crime News: വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും മൂന്ന് ജീവപര്യന്തം കഠിനതടവ്

ഇടുക്കി: രാജാക്കാട് വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും മൂന്ന് ജീവപര്യന്തം കഠിനതടവ്. ജയരാജ്, കറുപ്പുസ്വാമി എന്നിവരെയാണ് കോടതി മൂന്ന് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. പ്രതികൾ തമിഴ്നാട് സ്വദേശികളാണ്. മൂന്നാം പ്രതിയും ജയരാജിന്റെ ഭാര്യയുമായ സരസ്വതിയെ കോടതി വെറുതെ വിട്ടു. മുട്ടം മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2014ൽ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികൾക്കാണ് ഒമ്പത് വർഷങ്ങൾക്കുശേഷം മൂന്ന് ജീവപര്യന്തം കഠിനതടവ്  വിധിച്ചത്. വൃദ്ധ ദമ്പതികളായ പൊട്ടൻകാട് സ്വദേശി അപ്പുക്കുട്ടനെയും ഭാര്യ ശാന്തമ്മയേയും വ്യക്തിവൈരാഗ്യത്തെ തുടർന്ന് പ്രതികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി ജയരാജനും, രണ്ടാം പ്രതി കറുപ്പുസ്വാമിക്കും മൂന്ന് ജീവപര്യന്തവും, ഇരുപതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ.

ALSO READ: Doctor Stabbed To Death: ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; വനിതാ ഡോക്ടറെ കുത്തിക്കൊന്നു

മൂന്നാം പ്രതിയും, ജയരാജിന്റെ ഭാര്യയുമായ സരസ്വതിയെ കോടതി വെറുതെ വിട്ടു. കേസിൽ 48 സാക്ഷികളാണ് ഉണ്ടായിരുന്നത്. സാഹചര്യ തെളിവിന്റെയും ശാസ്ത്രീയ തെളിവിന്റെയും അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഏബിൾ സി കുര്യൻ പറഞ്ഞു. വൃദ്ധ ദമ്പതികളുടെ മകൻ ബൈജുവിനെയാണ് പ്രതികൾ ആദ്യം വകവരുത്താൻ ശ്രമിച്ചത്. ബൈജുവിനെ വീടിന് സമീപത്തെ ഇടവഴിയിൽ വെച്ച്  പ്രതികൾ ക്രൂരമായി വെട്ടിവീഴ്ത്തി. ഇത് കണ്ടുവന്ന വൃദ്ധ ദമ്പതികളെ മൂവർ സംഘം ആക്രമിച്ചു.

ഭയന്ന് വീടിനുള്ളിൽ കയറിയ ഇരുവരെയും പ്രതികൾ പിന്നാലെയെത്തി വെട്ടി. ശരീരഭാഗങ്ങൾ അറ്റുപോയ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ  മരിച്ചു. സരസ്വതിയെ വെറുതെവിട്ട വിധിക്കെതിരെ അപ്പീൽ നൽകാനാണ് വാദി ഭാ​ഗത്തിന്റെ തീരുമാനം. തമിഴ്നാട്ടിൽ നിരവധി കേസുകളിൽ പ്രതികളായ ജയരാജും കുടുംബവും 2003ലാണ് രാജാക്കാട് എത്തുന്നത്. കൊല്ലപ്പെട്ട അപ്പുക്കുട്ടന്റെ  വസ്തുവിലാണ് ഇവർ താമസിച്ചിരുന്നത്. തുടർന്നുണ്ടായ അതിർത്തി തർക്കവും വാക്കേറ്റവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News