ഇൻഡോർ:മൊബൈൽ ഫോണിൽ സംസാരിച്ചതിന് ഡ്രൈവറെ തടഞ്ഞ ട്രാഫിക് പോലീസിനെ കാറിന്റെ ബോണറ്റിൽ അപകടകരമായി വലിച്ചിഴച്ചു. മധ്യപ്രദേശിലെ ഇൻഡോർ സത്യസായി ഇന്റർസെക്ഷനിലാണ് സംഭവം. ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കണ്ട് ട്രാഫിക് ഹെഡ് കോൺസ്റ്റബിൾ ശിവ് സിംഗ് ചൗഹാനാണ് കാറിന് കൈകാണിച്ചത്.തുടർന്ന് പ്രതിയോട് പിഴയടക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ ഇയാൾ ഇതിന് കൂട്ടാക്കിയില്ലെന്ന് മാത്രമല്ല അതിവേഗത്തിൽ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ചാടി ബോണറ്റിൽ പിടികൂടിയാ കോൺസ്റ്റബിളുമായി വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നു.കാറിൻറെ ബോണറ്റിൽ കോൺസ്റ്റബിളിനെ ഇരുത്തി ഏകദേശം 4 കിലോമീറ്ററോളം ഇയാൾ കാർ ഓടിച്ചു. സംഭവത്തിന്റെ വീഡിയോയും വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചിരുന്നു.
#WATCH मध्य प्रदेश: इंदौर में एक कार चालक ने एक ट्रैफिक सिपाही को कार के बोनट पर घसीटा। वीडियो CCTV का है। pic.twitter.com/V4I0lov8Xv
— ANI_HindiNews (@AHindinews) December 12, 2022
കോൺസ്റ്റബിൾ ബോണറ്റിൽ കിടന്നിട്ടും പ്രതി കാർ ഓടിക്കുന്നത് വീഡിയോയിൽ കാണാം. ഡ്രൈവറെ തടയാൻ കാറിന്റെ പിന്നിൽ ഓടുന്ന മറ്റൊരു വ്യക്തിയും വീഡിയോയിൽ കാണാം.അമിതവേഗതയിൽ വന്ന വാഹനം പോലീസ് പിന്നീട് പിടികൂടി. ഗ്വാളിയോർ സ്വദേശിയായ പ്രതിയുടെ പക്കൽ നിന്ന് ഒരു പിസ്റ്റളും റിവോൾവറും കണ്ടെടുത്തിട്ടുണ്ട്.അശ്രദ്ധമായ ഡ്രൈവിംഗ്,ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ പരിക്കേൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തതു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...