Crime News: മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും അറസ്റ്റില്‍

Mother Killed Daughter: രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റു ചെയ്തത്. സുനിതയും കാമുകനായ മാൾട്ട എന്നറിയപ്പെടുന്ന സണ്ണിയും ചേർന്നാണ് കുട്ടിയെ കഴുത്ത്‌ ഞെരിച്ച് കൊലപ്പെടുത്തിയത്.  

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 11:50 AM IST
  • മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു
  • രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലായിരുന്നു സംഭവം
  • സുനിതയും കാമുകനും ചേർന്നാണ് കുട്ടിയെ കഴുത്ത്‌ ഞെരിച്ച് കൊലപ്പെടുത്തിയത്
Crime News: മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും അറസ്റ്റില്‍

ജയ്പൂര്‍: മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മയും കാമുകനും അറസ്റ്റിൽ.  കുഞ്ഞിനെ കൊന്നശേഷം മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞാണ് ഉപേക്ഷിച്ചത്. ഇരുവരും കുഞ്ഞിന്റെ മൃതദേഹം കനാലിൽ കളയാനായിരുന്നു പദ്ധതിയെങ്കിലും റെയിൽവേ ട്രാക്കിന് സമീപമായിരുന്നു മൃതദേഹം വീണത്.  

Also Read:  Drug Seized: കോഴിക്കോട് വൻ ലഹരിവേട്ട: മൂന്നു പേർ പിടിയിൽ

സംഭവം നടന്നത് രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലായിരുന്നു.  രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റു ചെയ്തത്. സുനിതയും കാമുകനായ മാൾട്ട എന്നറിയപ്പെടുന്ന സണ്ണിയും ചേർന്നാണ് കുട്ടിയെ കഴുത്ത്‌ ഞെരിച്ച് കൊലപ്പെടുത്തിയത്.  ശേഷം സണ്ണിയുടെ സഹായത്തോടെ കുട്ടിയുടെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.  കുട്ടിയുടെ മൃതദേഹവുമായി ഇരുവരും ചൊവ്വാഴ്ച രാവിലെ  ശ്രീഗംഗാനഗര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയും ഇരുവരും 6:10 നുള്ള ട്രെയിനില്‍ കയറുകയും ചെയ്തു.  

Also Read: മാളവ്യയോഗത്താൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ പുരോഗതി!

ട്രെയിൻ ഫതുഹി റെയിൽവേ സ്റ്റേഷന് മുൻപുള്ള കനാലിന് കുറുകെയുള്ള പാലത്തിലെത്തിയപ്പോൾ മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞെങ്കിലും ചെന്നുവീണത് റെയിൽവേ ട്രാക്കിന് സമീപമായിരുന്നു. കുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞ പോലീസ് അമ്മയായ സുനിതയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്. ഇതിനെ തുടർന്നാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.  സുനിതയ്ക്ക് 5 കുട്ടികളുണ്ട്. അതിൽ രണ്ടു പെൺകുട്ടികൾ സുനിതയ്‌ക്കൊപ്പമായിരുന്നു അതിലൊന്നിനെയാണ് കൊന്നത്.  മറ്റ് മൂന്ന് കുട്ടികള്‍ ഇവരുടെ ഭര്‍ത്താവിനൊപ്പമാണ്. സുനിത ഈ രണ്ട് പെൺകുട്ടികളും കാമുകനുമായി ശാസ്ത്രി നഗറിലായിരുന്നു താമസം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News