Crime News: അതിഥി തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച് കവർച്ച നടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ

Crime News: നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ഷാഹുൽ ഹമീദ് കഴിഞ്ഞ വർഷവും സമാനമായ കുറ്റകൃത്യം ചെയ്ത് ബേപ്പൂർ പോലീസിൻ്റെ പിടിയിലായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 07:56 AM IST
  • അതിഥി തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച് കവർച്ച നടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ
  • അബ്ദുൽഖാദർ, ഷാഹുൽ ഹമീദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്
Crime News: അതിഥി തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച് കവർച്ച നടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ

കോഴിക്കോട്: ബേപ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുവെച്ച് കത്തികൊണ്ട് അതിഥി തൊഴിലാളിയുടെ കൈവിരൽ വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. സി.ഐ സിജിത്ത് വിയുടെ നേതൃത്വത്തിൽ ബേപ്പൂർ പൊലീസും അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Also Read: പൊതുവഴിയില്‍ മദ്യപിച്ച് കലഹം; സിപിഐഎം കൗണ്‍സിലറടക്കം ഏഴു പേര്‍ അറസ്റ്റില്‍ 

 

കൊണ്ടോട്ടി സ്വദേശി അബ്ദുൽഖാദർ,ബേപ്പൂർ പൂന്നാർ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുൽ എന്ന ഷാഹുൽ ഹമീദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ഷാഹുൽ ഹമീദ് കഴിഞ്ഞ വർഷവും സമാനമായ കുറ്റകൃത്യം ചെയ്ത് ബേപ്പൂർ പോലീസിൻ്റെ പിടിയിലായിരുന്നു. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും യുവാവിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഷാഹുൽ ഈയിടെയാണ് ജയിൽ മോചിതനായത്. ശേഷം മറ്റൊരാളെ കൂടെ കൂട്ടാളിയാക്കിയാണ് കവർച്ച നടത്തിയത്.

Also Read: ബുധ സംക്രമം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ 4 രാശിക്കാരുടെ ഭാഗ്യം ഉണരും! 

കവർച്ചയെ തുടർന്ന് ബേപ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതിനെ തുടർന്ന് അബ്ദുൾ ഖാദറിനെ പിടികൂടുകയും ഇയാളോട് ചോദിച്ചതിൽ നിന്നും കൂട്ടുപ്രതിയായ ഷാഹുലൈൻ കുറിച്ച് അന്വേഷണസംഘം അറിയുകയുമായിരുന്നു. തുടർന്ന് ഷാഹുലിനായുള്ള അന്വേഷണം നടത്തിയെങ്കിലും മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ മുങ്ങുകയായിരുന്നു. ശേഷം കൊണ്ടോട്ടി പോലീസിൻ്റെ സഹായത്തോടെ കൊണ്ടോട്ടിയിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.  കേസന്വേഷണ സംഘത്തിൽ ബേപ്പൂർ സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഷുഹൈബ്, എഎസ്ഐ മാരായ ദീപ്തി ലാൽ, ലാലു, സീനിയർ സിപിഒ മാരായ സജേഷ്, ജിതേഷ്, സി പി ഒ നിധിൻ രാജ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ ഹാദിൽ കുന്നുമ്മൽ, അർജുൻ എ.കെ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം എന്നിവരാണ് ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News