Nupur Sharma Controversy: നൂപുർ ശർമയുടെ തലവെട്ടിയാൽ തന്റെ സ്വത്തുക്കൾ നൽകാമെന്ന് യുവാവ്; വിവാദ വീഡിയോ പുറത്ത്

Prophet Muhammad Comment Row: ഖ്വാജാ സാഹിബിന്റെയും മുഹമ്മദ് സാഹിബിന്റെയും അഭിമാനത്തെ അവഹേളിച്ച ബിജെപി നേതാവ്, അവരുടെ തല കൊണ്ടുവരുന്നയാൾക്ക് തന്റെ വീടും സ്ഥലവും നൽകും-വീഡിയോയിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 5, 2022, 08:49 AM IST
  • രാജ്യത്തുടനീളം മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്നും വീഡിയോയിൽ ആരോപിക്കുന്നുണ്ട്
  • വീഡിയോ വൻ തോതിൽ പ്രചരിച്ചതോടെ വാട്‌സ്ആപ്പ് വഴി തനിക്ക് ഈ വീഡിയോ ലഭിച്ചെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് വികാസ് സാങ്‌വാൻ പറഞ്ഞു
  • സൽമാൻ ചിഷ്തി എന്നയാളെ മദ്യപിച്ച നിലയിലാണ് വീഡിയോയിൽ കാണുന്നതെന്നും സംഭവത്തെ പോലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു
  • പ്രതി സൽമാൻ ചിഷ്തി ദർഗ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു
Nupur Sharma Controversy: നൂപുർ ശർമയുടെ തലവെട്ടിയാൽ തന്റെ സ്വത്തുക്കൾ നൽകാമെന്ന് യുവാവ്; വിവാദ വീഡിയോ പുറത്ത്

അജ്മീർ: പ്രവാചകനെതിരായ വിവാദ പരാമർശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമയെ തലയറുത്ത് കൊല്ലുന്നവർക്ക് തന്റെ വീടും വസ്തുവകകളും പാരിതോഷികമായി നൽകുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാനിലെ അജ്മീർ സ്വദേശി. നൂപുർ ശർമയുടെ തലവെട്ടുന്നവർക്ക് തന്റെ സ്വത്ത് വകകൾ നൽകുമെന്ന് വ്യക്തമാക്കുന്ന വിവാദ വീഡിയോയും ഇയാൾ പുറത്ത് വിട്ടതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. സൽമാൻ ചിഷ്തി എന്നയാളാണ് വീഡിയോ പുറത്ത് വിട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നൂപൂർ ശർമ്മയുടെ തല കൊണ്ടുവരുന്നവർക്ക് വീടും സ്വത്തും നൽകുമെന്ന് ഇയാൾ പറയുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഖ്വാജാ സാഹിബിന്റെയും മുഹമ്മദ് സാഹിബിന്റെയും അഭിമാനത്തെ അവഹേളിച്ച ബിജെപി നേതാവ്, അവരുടെ തല കൊണ്ടുവരുന്നയാൾക്ക് തന്റെ വീടും സ്ഥലവും നൽകും-വീഡിയോയിൽ പറയുന്നു.

രാജ്യത്തുടനീളം മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്നും വീഡിയോയിൽ ആരോപിക്കുന്നുണ്ട്. വീഡിയോ വൻ തോതിൽ പ്രചരിച്ചതോടെ വാട്‌സ്ആപ്പ് വഴി തനിക്ക് ഈ വീഡിയോ ലഭിച്ചെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് വികാസ് സാങ്‌വാൻ പറഞ്ഞു. സൽമാൻ ചിഷ്തി എന്നയാളെ മദ്യപിച്ച നിലയിലാണ് വീഡിയോയിൽ കാണുന്നതെന്നും സംഭവത്തെ പോലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതി സൽമാൻ ചിഷ്തി ദർഗ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു.

ALSO READ: നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്ന് തലയറുത്ത് മാറ്റി

ജൂൺ 28 ന്, ഉദയ്പൂരിലെ മാൽദാസ് സ്ട്രീറ്റ് പ്രദേശത്ത് കനയ്യ ലാൽ എന്ന തയ്യൽക്കാരനെ രണ്ട് പേർ കഴുത്തറുത്ത് കൊന്നിരുന്നു. മരിച്ചയാൾ ‌ദിവസങ്ങൾക്ക് മുമ്പ് മുൻ ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു. കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം പ്രതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നും വീഡിയോയിലൂടെ ഭീഷണി മുഴക്കിയിരുന്നു. ജ്ഞാൻവാപി വിഷയത്തിൽ ഒരു മാധ്യമത്തിൽ വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ മുൻ ബിജെപി വക്താവ് ആക്ഷേപകരമായ പരാമർശം നടത്തിയിരുന്നു. തുടർന്ന് ഇവരെ ബിജെപി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുഹമ്മദ് നബിയെ കുറിച്ച് നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവർ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്ന് പഞ്ചാബ്, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News