ജെസ്‌ന തിരോധാന കേസ്: ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു

ജെസ്‌നയെ കണ്ടത്തെണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിച്ചു. സാങ്കേതിക പിഴവുകൾ ഉള്ളതിനാൽ ഹര്ജി തള്ളേണ്ടി വരുമെന്ന ഹൈകോടതി മുന്നറിയിപ്പിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്

Written by - Zee Malayalam News Desk | Last Updated : Jan 14, 2021, 03:59 PM IST
  • ജെസ്‌നയെ കണ്ടത്തെണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിച്ചു
  • സാങ്കേതിക പിഴവുകൾ ഉള്ളതിനാൽ ഹര്ജി തള്ളേണ്ടി വരുമെന്ന ഹൈകോടതി മുന്നറിയിപ്പിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്
  • ജെസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജി നൽകിയിരുന്നത്
  • ജസ്റ്റിസ് വിനോദ് ചന്ദ്രൻ, എം ആർ അനിത എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്
ജെസ്‌ന തിരോധാന കേസ്: ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു

കൊച്ചി:  2018-ൽ കാണാതായ കാഞ്ഞിരപ്പള്ളി SD College വിദ്യാർഥിനി ജെസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു. സാങ്കേതിക പിഴവുകൾ ഉള്ളതിനാൽ ഹര്ജി തള്ളേണ്ടി വരുമെന്ന ഹൈക്കോടതി മുന്നറിയിപ്പിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, എം ആർ അനിത എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ALSO READ: ജസ്ന ജീവനോടെയുണ്ടോ? പൊലീസ് നിർണ്ണായക തീരുമാനത്തിലെത്തിയെന്ന് സൂചന

Jesnaയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജി നൽകിയിരുന്നത്. ജെസ്‌നയെ കാണാതായി രണ്ട് വർഷം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കോടതി നടപടികൾ ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്നു ഹർജി. പൊലീസ് മേധാവി, മുൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി, പത്തനംതിട്ട മുൻ എസ്‌പി കെ ജി സൈമൺ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് ഹർജി നൽകിയിരുന്നത്.

ALSO READ: കരുത്തേകാൻ വ്യോമസേനയ്ക്ക് 83 Tejas ജെറ്റുകൾ കൂടി; 48000 കോടി അനുവദിച്ചു

പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിയായ ജെസ്‌ന മരിയ ജെയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്‌ഡി കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ആയിരുന്നു ജെസ്‌ന. അന്നേ ദിവസം രാവിലെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജെസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News