Delhi Accident: കാറിൽ വസ്ത്രം കുടുങ്ങി; സ്കൂട്ടർ യാത്രക്കാരിയെ വലിച്ചിഴച്ചത് കിലോ മീറ്ററുകൾ, ദാരുണാന്ത്യം

Delhi Accident News: ഞായറാഴ്ച പുലർച്ചെ 3.24-നാണ് പോലീസിന് ഇത് സംബന്ധിച്ച് കോൾ എത്തിയത്, ഉടൻ പോലീസ് സംഘം സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 1, 2023, 06:51 PM IST
  • ഞായറാഴ്ച പുലർച്ചെയാണ് സംഭവം ഉടൻ പോലീസ് സംഘം സ്ഥലത്തേക്ക് തിരിച്ചു
  • സ്ത്രീയുടെ മൃതദേഹം ബലേനോ കാറിൽ കെട്ടി വലിച്ചുകൊണ്ടുപോകുകയാണെന്നായിരുന്നു വിവരം
  • മൃതദേഹം കാറിൽ കുടുങ്ങിയതാണെന്നും പോലീസ്
Delhi Accident:  കാറിൽ വസ്ത്രം കുടുങ്ങി; സ്കൂട്ടർ യാത്രക്കാരിയെ വലിച്ചിഴച്ചത് കിലോ മീറ്ററുകൾ, ദാരുണാന്ത്യം

ന്യൂഡൽഹി: കാറിൻറെ ചക്രത്തിൽ വസ്ത്രം കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരിയെ കാർ വലിച്ചിഴച്ചത് കിലോ മീറ്ററോളം ദൂരം. ഔട്ടര്‍ ഡൽഹിയിലാണ് സംഭവം. പെൺകുട്ടിയുടെ വസ്ത്രങ്ങൾ കീറി നഗ്നമായ മൃതദേഹം പിന്നീട് പോലീസ് കണ്ടെത്തിയത്.

ബലാത്സംഗം ചെയ്ത ശേഷം വലിച്ചിഴച്ച് കൊല്ലുകയായിരുന്നെന്ന് നേരത്തെ സംശയമുണ്ടായിരുന്നെങ്കിലും അപകടത്തിൽ മരിച്ചെന്നും മൃതദേഹം കാറിൽ കുടുങ്ങിയതാണെന്നും പോലീസ് ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ 3.24-നാണ് തങ്ങൾക്ക് ഇത് സംബന്ധിച്ച് കോൾ എത്തിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

Read Also: Rishabh Pant Accident: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റു

ഒരു സ്ത്രീയുടെ  മൃതദേഹം ബലേനോ കാറിൽ കെട്ടി വലിച്ചുകൊണ്ടുപോകുകയാണെന്ന് വിളിച്ചയാൾ പറഞ്ഞതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തേക്ക് എത്തുകയായിരുന്നു. പുലർച്ചെ 4:11 ഓടെ, കാഞ്ജവാല പ്രദേശത്ത് മൃതദേഹം കിടക്കുന്നതായി പോലീസ് കൺട്രോൾ റൂമിലേക്ക് വീണ്ടും കോളേത്തി.

പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം മംഗോൾപുരിയിലെ എസ്ജിഎം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സംഭവത്തിലുൾപ്പെട്ട കാർ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി. സുൽത്താൻപുരി പൊലീസ് സ്റ്റേഷന് സമീപം.കാർ അപകടത്തിൽപ്പെട്ടതായി വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസിൽ വിശദമാ. അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News