Child Murder : ഒന്നരവയസ്സുകാരി കൊല്ലപ്പെട്ട സംഭവം: കുഞ്ഞിന്റെ അച്ഛനും മുത്തശ്ശിക്കുമെതിരെ കേസെടുത്തു

കുഞ്ഞിന്റെ അച്ഛൻ സജീവ്, മുത്തശ്ശി സിപ്സി എന്നിവർക്കെതിരെ  ജുവനൈൽ ജസ്‌റ്റിസ്‌ ആക്ട്‌ പ്രകാരമാണ് കേസെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Mar 12, 2022, 02:16 PM IST
  • കുഞ്ഞിന്റെ അച്ഛൻ സജീവ്, മുത്തശ്ശി സിപ്സി എന്നിവർക്കെതിരെ ജുവനൈൽ ജസ്‌റ്റിസ്‌ ആക്ട്‌ പ്രകാരമാണ് കേസെടുത്തത്.
  • കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
  • ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
  • കുട്ടിയോട് മുത്തശ്ശി സിപ്സി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
Child Murder : ഒന്നരവയസ്സുകാരി കൊല്ലപ്പെട്ട സംഭവം: കുഞ്ഞിന്റെ അച്ഛനും മുത്തശ്ശിക്കുമെതിരെ കേസെടുത്തു

Kochi : ഒന്നരവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനും മുത്തശ്ശിക്കും എതിരെ പോലീസ് കേസെടുത്തു. കുഞ്ഞിന്റെ അച്ഛൻ സജീവ്, മുത്തശ്ശി സിപ്സി എന്നിവർക്കെതിരെ  ജുവനൈൽ ജസ്‌റ്റിസ്‌ ആക്ട്‌ പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് ഇരുവർക്കുമെതിരെ കേസ്. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

കുട്ടിയുടെ മുത്തശ്ശി സിപ്സി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കുഞ്ഞിന്‍റെ സംരക്ഷണം ഇവർക്ക് എങ്ങനെ ലഭിച്ചുവെന്നതിനെ കുറിച്ചും എറണാകുളം നോർത്ത്‌ പൊലീസ്‌ വിശദമായി അന്വേഷിച്ചു വരികയാണ്. ഒരു വയസ്സും എട്ടുമാസവും പ്രായമുള്ള നോറ മരിയയെ തിങ്കളാഴ്‌ച അർധരാത്രിയാണ്‌ കൊലപ്പെടുത്തിയത്.  സിപ്സിയുടെ സുഹൃത്ത് ജോൺ ബിനോയ്‌ ഡിക്രൂസ്‌ കലൂരിലെ ഹോട്ടൽമുറിയിൽ വെള്ളത്തിൽ മുക്കി  കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ സിപ്‌സിക്ക് ഏതെകിലും തരത്തിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

ALSO READ: Child Murder : ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവം : പ്രതി ബിനോയി ഡിക്രൂസ് അതിക്രൂരനായ കൊലപാതകിയെന്ന് പൊലീസ്

സിപ്സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ബിനോയി മൊഴി നൽകിയിരുന്നു. സിപ്സിയും ബിനോയിയും ഏറെനാളായി ഒരുമിച്ചായിരുന്നു താമസിച്ച് വരികെയായിരുന്നു. ഇരുവരും തമ്മിൽ വഴക്കുകൾ ഉണ്ടാകുന്നതും പതിവായിരുന്നു. തന്നെക്കാൾ പ്രായക്കൂടുതലുള്ള സിപ്സിയെ ഒഴിവാക്കാൻ ബിനോയി ശ്രമിച്ചെങ്കിലും നടന്നിരുന്നില്ലെന്നും പൊലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യത്തെ തുടർന്നായിരുന്നു കുട്ടിയെ കൊലപ്പെടുത്തിയതെന്ന്  ബിനോയി പറഞ്ഞു.  നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തന്‍റെ മക്കളെ സിപ്സി മറയാക്കിയിരുന്നുവെന്ന ആരോപണവുമായി കുട്ടികളുടെ 'അമ്മ ഡിക്‌സിയും രംഗത്തെത്തിയിരുന്നു.

സിപ്സിക്കെതിരെ വിവിധ ജില്ലകളിൽ മോഷണം മുതൽ കഞ്ചാവ്‌ കേസുകൾ വരെയുണ്ടെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി.  അങ്കമാലി, ചെങ്ങമനാട്‌, കൊരട്ടി, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ സിപ്‌സിക്കെതിരെ കേസുണ്ട്‌. കൊച്ചിയിലെ വനിത പൊലീസ്‌ സ്‌റ്റേഷന്‍റെ ഓടുപൊളിച്ച്‌ പുറത്തുകടക്കാൻ ശ്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 ജനുവരിയിൽ അങ്കമാലിയിൽ സ്‌കൂട്ടർ യാത്രികയെ നടുറോഡിൽ ഇടിച്ചു വീഴ്‌ത്തി വസ്‌ത്രങ്ങൾ വലിച്ചുകീറി മർദിച്ച കേസിൽ ഇവർ അറസ്‌റ്റിലായിരുന്നു. റിമാൻഡിലുള്ള പ്രതി ജോൺ ബിനോയ്‌ ഡിക്രൂസിനെ കസ്‌റ്റഡിയിൽ ലഭിക്കാൻ പൊലീസ്‌ ഉടൻ കോടതിയിൽ അപേക്ഷ നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News