വർക്കലയിൽ യുവാവിനെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; രണ്ട് പേർ പിടിയിൽ

മുൻവൈരാഗ്യത്തെ തുടർന്നുള്ള പ്രതിളുടെ ആക്രമണത്തിൽ യുവാവിന്റെ തലയോട്ടിക്ക് ക്ഷതമേറ്റു

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 10:16 PM IST
  • ജമീലും പ്രതികളും തമ്മിൽ ഒരു മാസം മുൻപ് വഴക്കും കയ്യേറ്റവും നടന്നിരുന്നു.
  • ഇത് പിന്നീട് വീട്ടുകാരുടെ ഇടപെടലിനെ തുടർന്ന് ഒത്തുതീർപ്പാക്കിയിരുന്നു.
  • എന്നാൽ സെപ്റ്റംബർ 2 ശനിയാഴ്ച രാത്രിയിൽ സഹോദരി ഭർത്താവും ഒന്നിച്ചു സ്കൂട്ടറിൽ യാത്ര ചെയ്ത ജമീലിനെ ചുമട്താങ്ങി ജംഗ്ഷന് സമീപം പ്രതികൾ തടഞ്ഞു നിർത്തി അസഭ്യം വിളിച്ചുകൊണ്ട് മർദിക്കുകയുമായിരുന്നു
വർക്കലയിൽ യുവാവിനെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ ബിയർ കുപ്പികൊണ്ട് മർദിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ രണ്ടു പേർ വർക്കല പൊലീസിന്റെ പിടിയിലായി. താഴെവെട്ടൂർ കനാൽ പുറമ്പോക്കിൽ നത്ത് എന്ന് വിളിക്കുന്ന റഫീഖ് (27) , ചിലക്കൂർ ചുമട്താങ്ങി റ്റി. ബി റോഡ് വിളയിൽ വീട്ടിൽ അലി (36)  എന്നിവരാണ് അറസ്റ്റിലായത്. വർക്കല ചിലക്കൂർ സ്വദേശിയായ ജമീലിനെയാണ് പ്രതികൾ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. 

ജമീലും പ്രതികളും തമ്മിൽ ഒരു മാസം മുൻപ് വഴക്കും കയ്യേറ്റവും നടന്നിരുന്നു. ഇത് പിന്നീട് വീട്ടുകാരുടെ ഇടപെടലിനെ തുടർന്ന് ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ സെപ്റ്റംബർ 2 ശനിയാഴ്ച  രാത്രിയിൽ സഹോദരി ഭർത്താവും ഒന്നിച്ചു സ്കൂട്ടറിൽ യാത്ര ചെയ്ത ജമീലിനെ ചുമട്താങ്ങി ജംഗ്ഷന് സമീപം പ്രതികൾ തടഞ്ഞു നിർത്തി അസഭ്യം വിളിച്ചുകൊണ്ട് മർദിക്കുകയുമായിരുന്നു. സഹോദരി ഭർത്താവ് തടയാൻ ശ്രമിച്ചെങ്കിലും റോഡിൽ കിടന്ന ഒഴിഞ്ഞ ബിയർ ബോട്ടിലുകൾ കൊണ്ട് പ്രതികൾ ജമീലിന്റെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു. 

ALSO READ : Crime News: ശുചിമുറിയിൽ പോകാൻ വിലങ്ങഴിച്ചു; ജീവനക്കാരെ വെട്ടിച്ചു കടന്ന പ്രതി പിടിയിൽ!

ആക്രമണത്തിൽ ഇയാളുടെ തലയോട്ടിക്ക് ക്ഷതം എറ്റിട്ടുണ്ട്. പ്രതികൾ മദ്യപിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News