Varkala Murder: വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ!

Murder: അനീഷിന്റെയും നിഖിതയുടേയും വിവാഹം ജൂലൈ 8 നായിരുന്നു നടന്നത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന അനീഷ് കുറച്ചു ദിവസങ്ങൾക്ക്  മുമ്പാണ് വർക്കലയിലെ അനീഷിന്റെ വീട്ടിൽ താമസം തുടങ്ങിയത്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്ന‍ാണ് ബന്ധുക്കൾ പോലീസിനോട്‌ പറഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Sep 6, 2022, 09:52 AM IST
  • വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു കൊന്നു
  • സംഭവത്തിൽ ഭർത്താവ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു
  • ഇന്ന്‌ പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിലാണ് നിഖിത കൊല്ലപ്പെട്ടത്
Varkala Murder: വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ!

തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ തലയ്ക്കടിച്ചു കൊന്നു. സംഭവത്തിൽ ഭർത്താവ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശി നിഖിതയാണ് മരിച്ചത്. ഇന്ന്‌ പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിലാണ് നിഖിത കൊല്ലപ്പെട്ടത്. പ്രഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിഖിതയെ ഭർത്താവ് അനീഷ് നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊന്നുവെന്നാണ്. ഇവർ തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനീഷിന് ഭാര്യ നിഖിതയെ സംശയമായിരുന്നു അതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവ സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. മൃതദേഹം സയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. 

Also Read: കണ്ണൂർ കരിവെള്ളൂരിൽ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്തു; പീഡനമെന്ന് ആരോപണം

നിഖിതയുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അനീഷിന്റെയും നിഖിതയുടേയും വിവാഹം ജൂലൈ 8 നായിരുന്നു നടന്നത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന അനീഷ് കുറച്ചു ദിവസങ്ങൾക്ക്  മുമ്പാണ് വർക്കലയിലെ അനീഷിന്റെ വീട്ടിൽ താമസം തുടങ്ങിയത്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്ന‍ാണ് ബന്ധുക്കൾ പോലീസിനോട്‌ പറഞ്ഞത്.  അനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്. പുലര്‍ച്ചെ നിഖിലയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ എത്തുന്നത്.  തലയ്ക്ക് അടിയേറ്റ് കിടക്കുന്ന നിഖിലയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കണ്ണൂർ കരിവെള്ളൂരിൽ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്തു; പീഡനമെന്ന് ആരോപണം

പയ്യന്നൂര്‍: കണ്ണൂര്‍ കരിവള്ളൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കെപി സൂര്യ എന്ന യുവതിയേയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂര്യയ്ക്ക് 24 വയസായിരുന്നു. ഭര്‍തൃവീട്ടിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. 

Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ കാണിച്ചതാ... കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ 

ഭര്‍ത്താവ് രാഗേഷും അമ്മയും ചേര്‍ന്ന് സൂര്യയെ പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. സൂര്യക്ക് എട്ടുമാസം പ്രായമായ ഒരു മകനുണ്ട്. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.  ഇരുവരുടേയും വിവാഹം കഴിഞ്ഞത് 2021 ലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News