Kochi : നടിയെ ആക്രമിച്ച കേസിൽ മാധ്യമ വാർത്തകൾ വിലക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രതി ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24 ലേക്കു മാറ്റി. മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജന വികാരം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ദിലീപ് ഹർജി നൽകിയിരിക്കുന്നത്. അതേ സമയം ദിലീപ് നൽകിയ ഹർജി നിയമ പരമായി നില നിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
ഹർജി നേരത്തെ പരിഗണിക്കവെ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്കു കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില മാധ്യമ സ്ഥാപനങ്ങൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയെ എതിർത്ത് നടി രംഗത്തെത്തിയിരുന്നു. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് നടി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ ആണ് നടി ഇക്കാര്യം അറിയിച്ചത്. അഭിഭാഷകൻ മുഖേനയാണ് നടി ഇക്കാര്യം കോടതിയെ അറിയിച്ചത്.
ALSO READ: Actress Attack Case: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന; ദിലീപിന്റെ ശബ്ദപരിശോധന ഇന്ന് 11 മണിക്ക്
കക്ഷി ചേരാൻ സമയം അനുവദിക്കണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. എത്രയും വേഗം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...