Kerala Gold Price Today 17.12.2023 : കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ വൻ ഇടിവിന് പിന്നാലെ ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല. ഈ മാസം തുടരെ രണ്ട് റെക്കോർഡിട്ട പൊന്നിന്റെ വില തുടർച്ചയായി ചെറിയ തോതിൽ ഇടിഞ്ഞ് വന്നതിന് പിന്നാലെയാണ് ഇടിത്തീ പോലെയായിരുന്ന 14-ാം തീയതി വ്യാഴാഴ്ചയിലെ കുത്തനെയുള്ള വില വർധന. എന്നാൽ അതിൽ നിന്നും നേരിയ ആശ്വാസമാണ് കഴിഞ്ഞ ദിവസത്തെ വില ഇടിവ്. ഇതോടെ സ്വർണവില തിരികെ 45,000ത്തിലേക്കെത്തി.
ഇന്നത്തെ സ്വർണവില
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,735 രൂപയാണ്. ഒരു പവന് (എട്ട് ഗ്രാം) ഈടാക്കുന്നത് 45,840 രൂപയുമാണ്.
ALSO READ : Gold Rate Today : വലിയ ആശ്വാസം; സ്വർണവില ഇന്ന് കുറഞ്ഞു
ഡിസംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ഡിസംബർ 1 - 46,160 രൂപ
ഡിസംബർ 2 - 46,760 രൂപ
ഡിസംബർ 3- 46,760 രൂപ
ഡിസംബർ 4 - 47,080 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)
ഡിസംബർ 5 - 46,280 രൂപ
ഡിസംബർ 6 - 45,960 രൂപ
ഡിസംബർ 7 - 46,040 രൂപ
ഡിസംബർ 8- 46,160 രൂപ
ഡിസംബർ 9- 45,720 രൂപ
ഡിസംബർ 10 -45,720 രൂപ
ഡിസംബർ 11 - 45,560 രൂപ
ഡിസംബർ 12 - 45,400 രൂപ
ഡിസംബർ 13 - 45,320 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഡിസംബർ 14 - 46,120 രൂപ
ഡിസംബർ 15 - 46,200 രൂപ
ഡിസംബർ 16 - 45,840 രൂപ
ഡിസംബർ 17 - 45,840 രൂപ
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.
സ്വർണത്തിനൊപ്പം ഇന്നും വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 79.70 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.