Gold Rate Today : സ്വർണവില ഇന്ന് കുറഞ്ഞു; പക്ഷെ പൊന്നിൽ തൊട്ടാൽ പൊള്ളും

Kerala Gold Rate Today April 2nd 2024 : വില കുത്തനെ ഉയർന്ന് മാർച്ച് മാസത്തിൽ സ്വർണവില അരലക്ഷത്തിൽ എത്തിച്ചേർന്നിരുന്നു

Written by - Jenish Thomas | Last Updated : Apr 2, 2024, 12:06 PM IST
  • ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത് 25 രൂപയാണ്.
  • ഒരു പവന് ഇടിഞ്ഞത് 200 രൂപയാണ്.
  • ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,335 രൂപ.
  • പവന്റെ വില 50,680 രൂപയാണ്.
Gold Rate Today : സ്വർണവില ഇന്ന് കുറഞ്ഞു; പക്ഷെ പൊന്നിൽ തൊട്ടാൽ പൊള്ളും

Kerala Gold Price Today : 02.04.2024 : മാർച്ച് മാസത്തിൽ പൊള്ളുന്ന സ്വർണവില ഏപ്രിൽ മാസത്തിലും തുടരും. അതിന്റെ സൂചനയാണ് ഇന്നലെ ഏപ്രിൽ ഒന്നാം തീയതി സ്വർണവില കുത്തനെ ഉയർന്ന് 51,000ത്തിന്റെ അരികിലേക്കെത്തിയത്. അതേസമയം ഇന്ന് രണ്ടാം തീയതി സ്വർണവിലയിൽ നേരിയ തോതിൽ ഇടിവ് രേഖപ്പെടുത്തി. എന്നിരുന്നാലും സ്വർണവില പവന് അരലക്ഷത്തിന് മുകളിൽ തന്നെ തുടരുകയാണ്. ഈ മാർച്ച് 29-ാം തീയതി സ്വർണവില ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടക്കുന്നത്. എന്നാൽ സ്വർണവില മുകളിലേക്ക് തന്നെ കുതിക്കുകയായിരുന്നു. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ മാത്രമല്ല, വ്യാപാരികളിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഇന്നത്തെ സ്വർണവില

ഇന്ന് ഏപ്രിൽ രണ്ടാം തീയതി ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത് 25 രൂപയാണ്. ഒരു പവന് ഇടിഞ്ഞത് 200 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,335 രൂപ. പവന്റെ (എട്ട് ഗ്രാം) വില 50,680 രൂപയാണ്.

ALSO READ : Gold Rate Today : ഈ പോക്ക് അരലക്ഷത്തിലേക്ക്... ഇന്നും സ്വർണവില കൂടി

ഏപ്രിൽ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ഏപ്രിൽ 1 - 50,880 രൂപ (680 രൂപ കൂടി, ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ് നിരക്ക്)

ഏപ്രിൽ 2 - 50, 680 രൂപ (200 രൂപ കുറഞ്ഞു. ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

അതേസമയം ഇന്ന് വെള്ളിയുടെ വില കൂടി. ഒരു ഗ്രാം വെള്ളിക്ക് 40 പൈസയാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 82 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News