Financial Year End Deadlines : മാർച്ചോടെ തന്നെ ഈ കാര്യങ്ങൾ ചെയ്ത് തീർക്കണം; ഇല്ലെങ്കിൽ പിഴ അടയ്ക്കേണ്ടി വരും

Personal finance deadlines : മാർച്ച് അവസാനത്തോടെ സാമ്പത്തികകാര്യ പരമായി ഇക്കാര്യങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ പിഴ തുടങ്ങിയവ അടയ്ക്കേണ്ടി വരും

Written by - Zee Malayalam News Desk | Last Updated : Feb 27, 2023, 07:45 PM IST
  • നിരവധി കാര്യങ്ങളാണ് മാർച്ച് മാസത്തിൽ തന്നെ ചെയ്തി തീർക്കേണ്ടതായിട്ടുള്ളത്.
  • ഈ കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലോ പിഴ വരെ അടയ്ക്കേണ്ടി വരും.
  • അല്ലെങ്കിൽ നിങ്ങളുടെ മറ്റ് സാമ്പത്തിക ഇടപാടുകളെ തന്നെ ബാധിച്ചേക്കാം
Financial Year End Deadlines : മാർച്ചോടെ തന്നെ ഈ കാര്യങ്ങൾ ചെയ്ത് തീർക്കണം; ഇല്ലെങ്കിൽ പിഴ അടയ്ക്കേണ്ടി വരും

മാർച്ച് മാസം എന്ന് പറയുന്നത് ഏതൊരു വ്യക്തിയുടെയും സാമ്പത്തികകാര്യ ബന്ധപ്പെട്ട ഒരു മാസമാണ്. സാമ്പത്തികകാര്യവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളാണ് മാർച്ച് മാസത്തിൽ തന്നെ ചെയ്തി തീർക്കേണ്ടതായിട്ടുള്ളത്. ഈ കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലോ പിഴ വരെ അടയ്ക്കേണ്ടി വരും. അല്ലെങ്കിൽ നിങ്ങളുടെ മറ്റ് സാമ്പത്തിക ഇടപാടുകളെ തന്നെ ബാധിച്ചേക്കാം. മാർച്ച് 2023ഓടെ പൂർത്തിയാക്കേണ്ട കാര്യങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം: 

പാനും ആധാറും തമ്മിൽ ലിങ്ക് ചെയ്യിപ്പിക്കുക

പണമിടപാട് കാര്യങ്ങൾ ഏറ്റവും അത്യാവശ്യമായി വേണ്ട രേഖയാണ് പാൻ കാർഡ്. ഈ പാൻ കാർഡ് ആധാറുമായി ബന്ധപ്പിക്കണമെന്ന് നാളുകളായി ആദായ നികുതി വകുപ്പ് നിർദേശം നൽകിയിരുന്നു. ഇത്തവണ അത് കർശനമാക്കിരിക്കുകയാണ് നികുതി വകുപ്പ്. മാർച്ച് 2023 ഓടെ പാൻ കാർഡ് ആധാറും ലിങ്ക് ചെയ്യിപ്പിച്ചില്ലെങ്കിൽ പാൻ കാർഡുകൾ ഏപ്രിൽ ഒന്ന് മുതൽ അസാധുവായി മാറും. മാർച്ചിന് ശേഷം പാൻ ആധാറുമായി ബന്ധിപ്പിക്കുകയാണെങ്കിൽ  1000 രൂപ അടയ്ക്കേണ്ടി വരും. ഇതിന് പുറമെ ഐടിആർ സമർപ്പിച്ചതിന് ശേഷം നികുതി വകുപ്പ് അത് പൊസെസ് ചെയ്യണമെങ്കിൽ പാൻ ആധാറുമായിട്ട് ബന്ധപ്പിച്ചാൽ മാത്രമെ ഉള്ളൂ. നാഷ്ണൽ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) വെബ്സൈറ്റിൽ പ്രവേശിച്ച് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നതാണ്.

ALSO READ : PM Kisan 13th Installment Latest News: പിഎം കിസാന്‍ 13-ാം ഗഡു പ്രധാനമന്ത്രി പുറത്തിറക്കി, തുക ലഭിച്ചുവോ? എങ്ങിനെ അറിയാം?

2019-20 സാമ്പത്തിക വർഷത്തിലെ ഐടിആർ സമർപ്പിക്കാനുള്ള അവസാന അവസരം

2019-20 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺസ് സമർപ്പിക്കാനുള്ള അവസാന അവസരം മാർച്ചോടെ അവസാനിക്കും. 2019-21 സാമ്പത്തിക വർഷത്തിൽ ഐടിആർ സമർപ്പിക്കാൻ വിട്ടു പോയവർക്കോ, അല്ലെങ്കിൽ എന്തെങ്കിലും വിവരങ്ങൾ കൂട്ടിച്ചേർക്കാനുമുള്ള അവസാന അവസരമാണിത്.

നികുതി മുൻകൂട്ടി അടയ്ക്കുക

2022-23 സാമ്പത്തിക വർഷത്തിന്റെ നികുതി മുൻകൂട്ടി അടയ്ക്കുന്നതിന്റെ അവസാന ഇൻസ്റ്റാൾമെന്റിന്റെ കാലവധി മാർച്ചോടെ അവസാനിക്കും. മാർച്ച് 15 തീയതിക്ക് മുമ്പായിട്ടാണ് അവസാന ഇൻസ്റ്റാൾമെന്റ് അടയ്ക്കേണ്ടത്. അതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മുഴുവൻ നികുതിയും അടച്ച് തീർക്കും. സമയത്തിനുള്ള നികുതിയുടെ അടവ് മുടങ്ങിയാൽ പിഴ അടയ്ക്കേണ്ടി വരുന്നതാണ്.

പ്രധാനമന്ത്രി വയ വന്ദന യോജന

ഇൻഷുറൻസ് പെൻഷൻ സ്കീമുമാണ് പ്രധാനമന്ത്രി വയ വന്ദന യോജന. സ്കീമിൽ നിക്ഷേപം നടത്താനുള്ള അവസാന തീയതി മാർച്ച് 31 ഓടെ അവസാനിക്കും. നിക്ഷേപം നടത്തിയതിന് പത്ത് വർഷങ്ങൾക്ക് ശേഷം ഉപയോക്താവിന് ആയിരം രൂപ മുതൽ 9,250 രൂപ വരെ പ്രതിമാസ പെൻഷനായി ലഭിക്കും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News