Weekly Horoscope: മൂന്ന് രാശിക്കാർക്ക് ഈ ആഴ്ച മികച്ച സമയം, മാറ്റങ്ങൾ നിരവധി

മകരം രാശിക്കാർക്ക് ഈ ആഴ്ച നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. കുടുംബ ജീവിതത്തിൽ സ്വസ്ഥത കൈവരും.പ്രണയ ജീവിതം നയിക്കുന്ന ആളുകൾക്ക് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം

Written by - Zee Malayalam News Desk | Last Updated : Jul 10, 2022, 02:47 PM IST
  • ഈ ആഴ്ച മീനരാശിക്കാർക്ക് ഭാഗ്യത്തിൻറെ പിന്തുണ ഉണ്ടാവും
  • മതപരമായ ചിന്തകൾക്ക് അനുയോജ്യമായ സമയമാണിത്
  • വിവാഹിതരായ ആളുകൾക്ക് അവരുടെ കുടുംബജീവിതത്തിൽ പൂർണ്ണമായും സംതൃപ്തി
Weekly Horoscope: മൂന്ന് രാശിക്കാർക്ക്  ഈ ആഴ്ച മികച്ച സമയം, മാറ്റങ്ങൾ നിരവധി

Saptahik Rashifal 10 July to 16 July 2022: : ജൂലൈ 10 ഞായർ മുതൽ ജൂലൈ 16 ശനിയാഴ്ച വരെയുള്ള പൊതുഫലങ്ങളാണ് പരിശോധിക്കുന്നത്.ഈ ആഴ്ചയിൽ മകരം, കുംഭം, മീനം രാശിക്കാരുടെ ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ വലിയ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.രാശിക്കാരുടെ പ്രതിവാര ജാതകം എങ്ങനെയായിരിക്കുമെന്ന് നോക്കാം 

മകരം രാശി

മകരം രാശിക്കാർക്ക് ഈ ആഴ്ച നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. കുടുംബ ജീവിതത്തിൽ സ്വസ്ഥത കൈവരും.പ്രണയ ജീവിതം നയിക്കുന്ന ആളുകൾക്ക് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.നിങ്ങളുടെ പ്രണയ ജീവിതത്തിൽ നിങ്ങൾ വളരെ സന്തുഷ്ടരായിരിക്കും. വരുമാനം വർദ്ധിക്കുകയും. ചില ചെലവുകൾ അധികരിക്കുകയും ചെയ്യും. ജോലിയിൽ സ്വയം മുന്നേറാൻ സാധിക്കും

വ്യാപാരികൾക്ക് ഈ ആഴ്ച നല്ലതായിരിക്കും. വിദ്യാർത്ഥികൾക്കും തങ്ങളുടെ പഠന കാര്യത്തിൽ മെച്ചമുള്ള സമയമാണ്. ആരോഗ്യ കാര്യത്തിലും ഈ ആഴ്ച  മികച്ചതായിരിക്കും.വലിയ ശാരീരിക പ്രശ്‌നങ്ങളൊന്നും തന്നെ മകരം രാശിക്കാർക്ക്  ഈ ആഴ്ച ഉണ്ടാവില്ല.

കുംഭം രാശി

കുംഭം രാശിക്കാർക്ക് വളരെ മികച്ച വാരമായിരിക്കും ഇത്.കുടുംബാന്തരീക്ഷം മികച്ചതായിരിക്കും.കുടുംബാംഗങ്ങളുമായുള്ള സ്നേഹം വർദ്ധിക്കും. പ്രണയ ജീവിതം നയിക്കുന്ന ആളുകൾക്കും നല്ല സമയമാണ്.നിങ്ങളുടെ കഠിനാധ്വാനം ഇത്തവണ ഫലം ചെയ്യും.ജോലി ചെയ്യുന്ന ആളുകൾക്ക് അവരുടെ ജോലിയുടെ പ്രാധാന്യം മനസ്സിലാകുന്ന ആഴ്ചയാണിത്. സഹപ്രവർത്തകരുമായി നിങ്ങൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം അതിൽ ജാഗ്രത വേണം.

ബിസിനസുകാർക്കും ഈ ആഴ്ച നല്ലതായിരിക്കും. നിങ്ങളുടെ ബിസിനസ്സ് ശക്തി പ്രാപിക്കും.വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ വേണം.ആരോഗ്യ കാര്യത്തിലും ഈ ആഴ്ച നിങ്ങൾക്ക് നല്ലതായിരിക്കും.ആഴ്ചയുടെ തുടക്കം യാത്രകൾക്ക് അനുകൂലമായിരിക്കും.

മീനരാശി 

ഈ ആഴ്ച മീനരാശിക്കാർക്ക് ഭാഗ്യത്തിൻറെ പിന്തുണ ഉണ്ടാവും.മതപരമായ ചിന്തകൾക്ക് അനുയോജ്യമായ സമയമാണിത്. മീനം രാശിക്കാരുടെ കുടുംബാന്തരീക്ഷവും നല്ലതായിരിക്കും. വിവാഹിതരായ ആളുകൾക്ക് അവരുടെ കുടുംബജീവിതത്തിൽ പൂർണ്ണമായും സംതൃപ്തിയും ആത്മവിശ്വാസവും ഉണ്ടാവും.പ്രണയ ജീവിതം നയിക്കുന്ന ആളുകൾക്ക് വിവാഹത്തേ പറ്റി ആലോചിക്കാൻ പറ്റിയ സമയം കൂടിയാണിത്

ജോലിയിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. ഈ ആഴ്ച വ്യാപാരികൾക്ക് അവരുടെ കഠിനാധ്വാനത്തിൽ പൂർണ്ണമായ നേട്ടം ലഭിക്കും. ബിസിനസ്സിൽ മികച്ച ലാഭം നേടാൻ കഴിയും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മുന്നേറാൻ സാധിക്കും. ആഴ്ചയുടെ ആരംഭം യാത്രകൾക്ക് വളരെ നല്ലതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News