ആരോഗ്യശാന്തിക്കായി ആശ്രയിക്കാം ധർമ്മശാസ്താവിനെ..

രോഗങ്ങളിൽ നിന്നും മുക്തരാകാൻ ഭക്തർ ആശ്രയിക്കുന്ന ധന്വന്തരീ മൂര്‍ത്തിയുടേയും ഭഗവാന്‍ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണ് ധര്‍മ്മശാസ്താവ്.   

Written by - Ajitha Kumari | Last Updated : Jan 12, 2021, 12:57 PM IST
  • കൈയില്‍ അമൃതകലശം ധരിച്ചിരിക്കുന്ന ശാസ്താ പ്രതിഷ്ഠകള്‍ കേരളത്തിലുണ്ട്.
  • രോഗങ്ങളിൽ നിന്നും മുക്തരാകാൻ ഭക്തർ ആശ്രയിക്കുന്ന ധന്വന്തരീ മൂര്‍ത്തിയുടേയും ഭഗവാന്‍ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണ് ധര്‍മ്മശാസ്താവ്.
  • രോഗശാന്തിക്കായി ആശ്രയിക്കാവുന്ന ദേവതകളില്‍ മുഖ്യസ്ഥാനവും ധര്‍മശാസ്താവിനാണ്.
ആരോഗ്യശാന്തിക്കായി ആശ്രയിക്കാം ധർമ്മശാസ്താവിനെ..

രോഗശാന്തിക്കായി ആശ്രയിക്കാവുന്ന ദൈവങ്ങളിൽ പ്രഥമ സ്ഥാനം കൽപിച്ചിരിക്കുന്ന ദേവനാണ് ധർമ്മശാസ്താവ് (Dharmashasthav).  രോഗങ്ങളിൽ നിന്നും മുക്തരാകാൻ ഭക്തർ ആശ്രയിക്കുന്ന ധന്വന്തരീ മൂര്‍ത്തിയുടേയും ഭഗവാന്‍ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണ് ധര്‍മ്മശാസ്താവ്. അതുകൊണ്ടുതന്നെ രോഗശാന്തിക്കായി ആശ്രയിക്കാവുന്ന ദേവതകളില്‍ മുഖ്യസ്ഥാനവും ധര്‍മശാസ്താവിനുതന്നെ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.

'യസ്യ ധന്വന്തരിര്‍ മാതാ പിതാ രുദ്രോ ഭിഷക്തമഃ
തം ശാസ്താരമഹം വന്ദേ മഹാവൈദ്യം ദയാനിധിം' എന്നാണ് ചൊല്ല്... 

കൈയില്‍ അമൃതകലശം ധരിച്ചിരിക്കുന്ന ശാസ്താ പ്രതിഷ്ഠകള്‍ കേരളത്തിലുണ്ട് (Kerala).  അതിന് ഉദാഹരണമാണ് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ (Triprayar Sreeramaswami Temple) ശാസ്താവ്, ആറാട്ടുപുഴ ശാസ്താവ് എന്നിവ. ഈ ശാസ്താ ഭാവം ധന്വന്തരീ മോഹിനീ സങ്കല്‍പ്പങ്ങള്‍ കൂടി ചേര്‍ന്നതാണ്.   അമൃതത്വം നല്‍കുന്നവനാണു ശാസ്താവ് എന്നാണ് വിശ്വാസം. 

Also Read: സർവ്വദോഷങ്ങളും മാറാൻ ഈ മഹാമന്ത്രം ഉത്തമം

ഒരു സമയം കേരളത്തിലെ ചില ശാസ്താക്ഷേത്രങ്ങള്‍ (Shastha Temple) ചികിത്സാ കേന്ദ്രങ്ങളായിരുന്നു. അതിന് ഉദാഹരണമാണ് തകഴി ക്ഷേത്രവും അച്ചന്‍കോവില്‍ ക്ഷേത്രവും.  അച്ചന്‍ കോവിലിലെ (Achan Kovil) ശാസ്താവ് വിഷഹാരിയാണ് എന്നത് പ്രസിദ്ധമാണ്. അച്ചന്‍കോവില്‍ ശാസ്താ വിഗ്രഹത്തിന്റെ വലതു കൈയില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനം സര്‍പ്പവിഷത്തിനുള്ള സിദ്ധൗഷധമായിട്ടാണ് കരുതപ്പെടുന്നത്. 

സമീപപ്രദേശങ്ങളില്‍ വെച്ച് ആര്‍ക്കെങ്കിലും സര്‍പ്പദംശനമേറ്റാല്‍ അവരെ ഈ ക്ഷേത്രത്തില്‍ എത്തിക്കുകയായിരുന്നു പതിവ്.  പാമ്പ് കടിയേറ്റ് ഇവിടെയെത്തിക്കുന്ന ആളിന്റെ മുറിവിൽ ശാസ്താവിന്റെ കൈയിലെ ചന്ദനം വെച്ചു കെട്ടുകയും ചന്ദനം കഴിപ്പിക്കുകയും ചെയ്യുന്നതോടെ വിഷം ഇറങ്ങും എന്നാണു വിശ്വാസം. 

കൂടാതെ ഇനി വിഷം തീണ്ടിയവരേയും കൊണ്ട് അര്‍ദ്ധരാത്രിയിലാണു എത്തുന്നതെങ്കിലും ശ്രീകോവില്‍ നടതുറന്ന് മേല്‍ശാന്തി ചന്ദനം നല്‍കണമെന്നതാണു ക്ഷേത്രത്തിലെ ആചാരം. അച്ഛൻ കോവിൽ ക്ഷേത്രം (Achan Kovil )  കാടിന് ഉള്ളിൽ ആയതുകൊണ്ട് അവിടെ ചുറ്റുമുള്ളവർക്ക് സർപ്പദംശനം ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 

Also Read: കാറ്റാടി മണികൾ വീട്ടിൽ മുഴങ്ങുന്നത് ഉത്തമം

മറ്റൊരു ഉദാഹരണമാണ് തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ (Thakazhi Sreedharma Shastha Temple) വലിയ എണ്ണ. തകഴിയിലെ എണ്ണ വാതസംബന്ധിയായ രോഗങ്ങള്‍ക്ക് മരുന്നായി ഇന്നും പ്രസിദ്ധമാണ്. ക്ഷേത്രപുനരുദ്ധാരണ സമയത്ത് പണമില്ലാതെ വിഷമിച്ചപ്പോൾ ഭക്തനായ ഒരു നായര്‍ക്ക് സ്വപ്‌നത്തില്‍ ശാസ്താവ് പറഞ്ഞു നല്‍കിയതാണു എണ്ണയുടെ ഈ കൂട്ട് എന്നാണ് ഐതീഹ്യം.

ഈ എണ്ണ ഉണ്ടാക്കുന്നത് എണ്‍പത്തിനാലു വിധം പച്ചമരുന്നുകളും, അറുപത്തിനാലു വിധം അങ്ങാടി മരുന്നുകളും, എള്ളെണ്ണ ഒഴികെയുള്ള നാനാവിധ എണ്ണകളും ചേര്‍ത്തു കാച്ചിയരച്ചാണ്.   

ജനുവരി 14 ന് മകരവിളക്കാണ് (Makaravilakk).  മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുന്നത്തോടെ ഇത്തവണത്തെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് വിരാമമാകുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News