ഗണേശ വിഗ്രഹം വീടുകളിൽ എങ്ങനെ സൂക്ഷിക്കണം..?

വിഗ്രഹം നിർമ്മിച്ചിരിക്കുന്ന വസ്തു അനുസരിച്ച് അതിന് ഓരോ സ്ഥാനങ്ങളുണ്ട്.  അതുകൊണ്ടുതന്നെ അതൊക്കെ മനസിലാക്കിയിട്ട് വേണം നാം വിഗ്രഹങ്ങൾ സ്ഥാപിക്കാൻ.       

Written by - Ajitha Kumari | Last Updated : Dec 9, 2020, 07:04 PM IST
  • നമ്മൾ വിഗ്രഹങ്ങൾ വയ്ക്കുമ്പോൾ ചിലപ്പോൾ ഒന്നും ചിന്തിക്കാതെ ഭംഗി മാത്രം നോക്കി വയ്ക്കും. എന്നാൽ അങ്ങനെ വയ്ക്കാൻ പാടില്ല.
  • സന്തതിപരമ്പരകളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വീട്ടില്‍ ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം സ്ഥാപിക്കുന്നത് വളരെ നല്ലതാണ്.
ഗണേശ വിഗ്രഹം വീടുകളിൽ എങ്ങനെ സൂക്ഷിക്കണം..?

വീടുകളിൽ സാധാരണയായി നാം ദേവിദേവന്മാരുടെ വിഗ്രഹങ്ങൾ സ്വീകരണ മുറികളിൽ വയ്ക്കാറുണ്ടല്ലോ അല്ലേ.  നമ്മൾ വിഗ്രഹങ്ങൾ വയ്ക്കുമ്പോൾ ചിലപ്പോൾ ഒന്നും ചിന്തിക്കാതെ ഭംഗി മാത്രം നോക്കി വയ്ക്കും അല്ലേ.  എന്നാൽ അങ്ങനെ വയ്ക്കാൻ പാടില്ല.  പ്രത്യേകിച്ചും ഗണപതിയുടെ (Ganapati Idol) വിഗ്രഹമാണെങ്കിൽ.  വിഗ്രഹം നിർമ്മിച്ചിരിക്കുന്ന വസ്തു അനുസരിച്ച് അതിന് ഓരോ സ്ഥാനങ്ങളുണ്ട്.  അതുകൊണ്ടുതന്നെ അതൊക്കെ മനസിലാക്കിയിട്ട് വേണം നാം വിഗ്രഹങ്ങൾ സ്ഥാപിക്കാൻ.     

ഗണേശ വിഗ്രഹം ചെമ്പുകൊണ്ടുള്ളതാണെങ്കിൽ 

ചെമ്പുകൊണ്ടുള്ള (Copper Idol) ഗണേശ വിഗ്രഹങ്ങൾ കിഴക്കോ തെക്കോ ദിശയിൽ വേണം വയ്ക്കാൻ അല്ലാതെ തെക്ക് പടിഞ്ഞാറോ വടക്ക് കിഴക്കോ ദിശയിൽ ഈ വിഗ്രഹം വയ്ക്കരുത്.  സന്തതിപരമ്പരകളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വീട്ടില്‍ ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം സ്ഥാപിക്കുന്നത് വളരെ നല്ലതാണ് എന്നാണ് വിശ്വാസം.  

Also read: വീട്ടിൽ നിലവിളക്ക് കൊളുത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...

തടികൊണ്ടുള്ള വിഗ്രഹം

 

വിവിധ തടികളിൽ (Wood Idol) നിർമ്മിക്കുന്ന ഗണേശ വിഗ്രഹങ്ങൾക്ക് ഗുണങ്ങൾ നിരവധിയാണ്. ഇത്തരം വിഗ്രഹങ്ങളെ നമ്മൾ ആരാധിക്കുന്നത് കൊണ്ട് നമുക്ക് ആരോഗ്യം, ദീർഘായുസ്, വിജയം എന്നിവയാണ് ഫലം എന്നാണ് വിശ്വാസം.  ഈ വിഗ്രഹങ്ങളെ വടക്ക്, വടക്ക് കിഴക്ക് അല്ലെങ്കിൽ കിഴക്ക് ദിശകളിൽ വേണം വയ്ക്കാൻ.  തെക്ക് കിഴക്ക് ദിശയിൽ ഇതിനെ ഒരിക്കലും വയ്ക്കാൻ പാടില്ല.  ചന്ദനതടിയിലും വിഗ്രഹം കടഞ്ഞെടുക്കാറുണ്ട്.  

കളിമണ്ണ് കൊണ്ടുള്ള ഗണേശ വിഗ്രഹം

നിരവധി ഗുണങ്ങളാണ് കളിമണ്ണില്‍ (Clay Idol) തീര്‍ത്ത ഗണേശ വിഗ്രഹങ്ങക്കുള്ളത്.  ഈ വിഗ്രഹങ്ങൾ തെക്ക് പടിഞ്ഞാറ് ദിശയിൽ വയ്ക്കണം ഒരു കാരണവശാലും വിഗ്രഹങ്ങള്‍ പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് ദിശകളില്‍ വയ്ക്കരുത്. ഈ വിഗ്രഹത്തെ ആരാധിക്കുന്നതിലൂടെ വിജയം, ആരോഗ്യം എന്നിവയ്ക്ക് പുറമെ തടസങ്ങൾ മാറാനും നല്ലതാണ്.  

Also read: ശനിദോഷ പരിഹാരത്തിന് ഇങ്ങനെ ചെയ്യുന്നത് ഉത്തമം

പിച്ചള ഗണേശ വിഗ്രഹം 

പിച്ചളയിലുള്ള വിഗ്രഹങ്ങൾ (Brass Idols) കിഴക്ക്, തെക്ക്, പടിഞ്ഞാറ് ദിശകളില്‍ വയ്ക്കാം. എന്നാൽ വടക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് ദിശകളില്‍ വയ്ക്കരുത്.  ഈ വിഗ്രഹം വീടുകളിൽ സൂക്ഷിക്കുന്നത് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാക്കും എന്നാണ് വിശ്വാസം.  

Trending News