Mangal Gochar 2023: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

Kendra Trikona Rajayoga:  ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ അതിന്റെതായ സമയത്ത്  സംക്രമിക്കും അതിലൂടെ ശുഭകരമായ രാജയോഗങ്ങള്‍ സൃഷ്ടിക്കും. 

Written by - Ajitha Kumari | Last Updated : Nov 26, 2023, 06:00 PM IST
  • ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ വൃശ്ചിക രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്
  • ഇതിന്റെ ഫലമായി കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടു
  • ജ്യോതിഷത്തില്‍ ചൊവ്വയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്
Mangal Gochar 2023: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

Mangal Gochar 2023: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ വൃശ്ചിക രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടു. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലും പ്രതിഫലിക്കും.  ഇതിലൂടെ ചില രാശിക്കാർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും പുരോഗതിയും ലഭിക്കും.  ആ ഭാഗ്യ രാശികള്‍ ആരോക്കെയാണെന്ന് നോക്കാം.  ജ്യോതിഷത്തില്‍ ചൊവ്വയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. വൈദിക ജ്യോതിഷമനുസരിച്ച് ചൊവ്വയെ ശക്തി, ആരോഗ്യം, ധീരത, മുതലായവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ചൊവ്വ ഒരു വ്യക്തിക്ക് ശുഭവും അശുഭവുമായ ഫലങ്ങള്‍ നല്‍കും.  കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലും പ്രതിഫലിക്കും. ഈ രാജത്തിലൂടെ ചില രാശിക്കാർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും പുരോഗതിയും ലഭിക്കും.  ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

Also Read: വ്യാഴം-ശുക്ര മുഖാമുഖം സൃഷ്ടിക്കും 5 രാജയോഗങ്ങൾ; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

കര്‍ക്കിടകം (Cancer): കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ രൂപീകരണം കര്‍ക്കടക രാശിയിലുള്ളവർക്ക് ശുഭകരമായിരിക്കും. ചൊവ്വ കർക്കിടകത്തിൽ അഞ്ചാം ഭാവത്തിലാണ് ഇരിക്കുന്നത്.  ഇതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം പുരോഗതി ലഭിക്കും. നിങ്ങളുടെ സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ധൈര്യവും വീര്യവും വര്‍ദ്ധിക്കും.  ചില അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യത. കരിയറില്‍ നിങ്ങള്‍ക്ക് നല്ല മാറ്റങ്ങള്‍ ഉണ്ടായേക്കാം. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്തം ലഭിക്കും. വ്യവസായികളുടെ വരുമാനം വര്‍ദ്ധിക്കും. ബിസിനസില്‍ ലാഭം വര്‍ധിക്കും.

ചിങ്ങം (Leo): കേന്ദ്ര ത്രികോണ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് പ്രയോജനകരമായിരിക്കും. ചൊവ്വ ഈ രാശിയുടെ നാലാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയം സഫലമാകും. ഈ സമയത്ത് നിങ്ങള്‍ക്ക് വസ്തുവകകള്‍ സ്വന്തമാക്കാനാകും. പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്നും പ്രയോജനം ലഭിക്കും. ഭാഗ്യം നിങ്ങളെ അനുകൂലിക്കും.  രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ഉന്നത പദവി ലഭിക്കും. മെഡിക്കല്‍, ഹോട്ടല്‍ തുടങ്ങിയ ബിസിനസ്സ് ചെയ്യുന്നവരാണെങ്കില്‍ അതില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനമുണ്ടാകും. ഈ സമയം നിങ്ങളുടെ ബിസിനസ് വര്‍ധിക്കും. 

Also Read: ദേവ് ദീപാവലി ദിനത്തിൽ 3 ശുഭ യോഗങ്ങൾ; ഈ രാശിക്കാർക്ക് ലഭിക്കും സ്പെഷ്യൽ കൃപ!

 

വൃശ്ചികം (Scorpio): കേന്ദ്ര ത്രികോണ രാജയോഗത്തിന്റെ രൂപീകരണം നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും.  നിങ്ങളുടെ രാശിയില്‍ ലഗ്‌നഭാവത്തില്‍ ചൊവ്വ നീങ്ങുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ബിസിനസ് പ്ലാനുകൾ പുനരാരംഭിക്കും. നിങ്ങള്‍ക്ക് ഈ സമയം ചില നല്ല വാര്‍ത്തകള്‍ ലഭിക്കും ഭൂമിയോ വാഹനമോ വാങ്ങാന്‍ പദ്ധതിയിടും. വിവാഹിതര്‍ക്ക് പങ്കാളിയില്‍ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. പല സ്രോതസ്സുകളില്‍ നിന്നും പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. 
(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News