Karthika Purnima 2023: തൃക്കാർത്തിക; ജന്മപാപങ്ങള്‍ കഴുകിക്കളയുന്ന കാര്‍ത്തിക പൂര്‍ണിമ

Karthika Purnima 2023: കാര്‍ത്തിക പൂര്‍ണിമ നാളില്‍ ശ്രീഹരി വിഷ്ണു മത്സ്യാവതാരത്തില്‍ ജലത്തില്‍ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അത്തരമൊരു സാഹചര്യത്തില്‍ ഈ ദിവസം ഗംഗയില്‍ സ്‌നാനം ചെയ്യുന്നവര്‍ക്ക് അമൃതിന് സമാനമായ ഗുണങ്ങള്‍ ലഭിക്കുമെന്നും വിശ്വാസമുണ്ട്.

Written by - Ajitha Kumari | Last Updated : Nov 26, 2023, 11:11 AM IST
  • എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി തിയതിയിലാണ് കാര്‍ത്തിക പൂര്‍ണി
  • ഈ ദിവസം പുണ്യനദിയില്‍ കുളിച്ചാല്‍ എല്ലാ പാപങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം
  • കാര്‍ത്തിക പൂര്‍ണിമയെ ത്രിപുരാരി പൂര്‍ണിമയെന്നും വിളിക്കുന്നു
Karthika Purnima 2023: തൃക്കാർത്തിക; ജന്മപാപങ്ങള്‍ കഴുകിക്കളയുന്ന കാര്‍ത്തിക പൂര്‍ണിമ

Thrikkarthika: ഹിന്ദു മതത്തില്‍ പൊതുവെ പൗര്‍ണമി ദിനത്തിന് വലിയ പ്രാധാന്യമാണുള്ളത്. എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി തിയതിയിലാണ് കാര്‍ത്തിക പൂര്‍ണിമ ആഘോഷിക്കുന്നത്. ഈ ദിവസം പുണ്യനദിയില്‍ കുളിച്ചാല്‍ എല്ലാ പാപങ്ങളും ഇല്ലാതാകുമെന്നാണ് പൊതുവിലുള്ള വിശ്വാസം.  ശുഭ മുഹൂര്‍ത്തത്തില്‍ കുളിച്ച് ദാനം ചെയ്യുന്നതിലൂടെ ഭക്തര്‍ക്ക് അക്ഷയമായ ഫലങ്ങള്‍ ലഭിക്കുകയും മഹാവിഷ്ണുവിന്റെ അനുഗ്രഹം കൈവരികയും ചെയ്യുമെന്നാണ് വിശ്വാസം.

Also Read: കാർത്തിക പൂർണ്ണിമ 2023: ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാൻ ഈ കാര്യങ്ങൾ ചെയ്യൂ

കാര്‍ത്തിക പൂര്‍ണിമയെ ത്രിപുരാരി പൂര്‍ണിമയെന്നും വിളിക്കുന്നു. പത്മ, സ്‌കന്ദ, ബ്രഹ്‌മ പുരാണങ്ങള്‍, കാര്‍ത്തിക പൂര്‍ണിമ എന്നിവ വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്ന ഒന്നാണ്. കാര്‍ത്തിക പൂര്‍ണിമ നാളില്‍ ശ്രീഹരി വിഷ്ണു മത്സ്യാവതാരത്തില്‍ ജലത്തില്‍ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അത്തരമൊരു സാഹചര്യത്തില്‍ ഈ ദിവസം ഗംഗയില്‍ സ്‌നാനം ചെയ്യുന്നവര്‍ക്ക് അമൃതിന് സമാനമായ ഗുണങ്ങള്‍ ലഭിക്കുമെന്നും വിശ്വാസമുണ്ട്.  സ്‌നാനം, സത്യവ്രതം, വിഷ്ണു- ലക്ഷ്മി ദേവി ആരാധന, ദാനം എന്നിവയ്ക്ക് ഈ ദിവസത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. കാര്‍ത്തിക പൂര്‍ണ്ണിമയിലാണ് ദേവ് ദീപാവലി ആഘോഷിക്കുന്നതെങ്കിലും കലണ്ടറിലെ വ്യത്യാസം കാരണം ഇത്തവണ ചെറിയ വ്യത്യാസമുണ്ട്. കാര്‍ത്തിക പൂര്‍ണ്ണിമയുടെ ശുഭ സമയവും പൂജാ രീതിയും പ്രാധാന്യവും അറിയാം...

Also Read: ഈ രാശിക്കാരുടെ ദിനം ഇന്ന് സൂര്യനെപ്പോലെ തിളങ്ങും നിങ്ങളും ഉണ്ടോ?

പഞ്ചാംഗം അനുസരിച്ച് കാര്‍ത്തിക മാസത്തിലെ പൗര്‍ണ്ണമി തീയതി 2023 നവംബര്‍ 26 ന് ഉച്ചകഴിഞ്ഞ് 3:53 ന് ആരംഭിച്ച് നവംബര്‍ 27 ന് 2:45 നാണ് അവസാനിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഉദയ തിഥി പ്രകാരം ഈ വര്‍ഷം കാര്‍ത്തിക പൂര്‍ണിമ നവംബര്‍ 27 നാണ്. ഈ വര്‍ഷം കാര്‍ത്തിക പൂര്‍ണിമയില്‍ സര്‍വാര്‍ത്ത സിദ്ധി യോഗവും ശിവയോഗവും രൂപപ്പെടുന്നുണ്ട്. ഈ കാലയളവില്‍ ഭക്തര്‍ക്ക് ഇരട്ടി ശുഭഫലങ്ങള്‍ ലഭിക്കും. കാര്‍ത്തിക പൂര്‍ണിമയില്‍ കുളിക്കുന്നതിനും ദാനം ചെയ്യുന്നതിനുമുള്ള നല്ല സമയം എന്നുപറയുന്നത് ബ്രാഹ്‌മ മുഹൂര്‍ത്തം: നവംബര്‍ 27-ന് 05:05 AM മുതല്‍ 5:59 AM വരെ അഭിജിത മുഹൂര്‍ത്തം: 27 നവംബര്‍ 2023 11:47 AM മുതല്‍ 12:30 PM വരെയുമാണ്.

Also Read: വ്യാഴ മാറ്റത്താൽ ഡബിൾ രാജയോഗങ്ങൾ; ഈ രാശിക്കാർക്ക് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല!

കാര്‍ത്തിക പൂര്‍ണ്ണിമ നാളില്‍ പുണ്യനദിയില്‍ കുളിക്കുന്നതിലൂടെ എല്ലാ പാപങ്ങളും നശിക്കുമെന്നും മഹാവിഷ്ണുവിന്റെയും ലക്ഷ്മീദേവിയുടെയും അനുഗ്രഹം വര്‍ഷം മുഴുവനും ഭക്തര്‍ക്ക് ഉണ്ടായിരിക്കുമെന്നും പറയപ്പെടുന്നു.  ഈ ദിവസം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് സന്തോഷവും ഭാഗ്യവും വര്‍ദ്ധിപ്പിക്കും ജീവിതത്തില്‍ ഐശ്വര്യം കൈവരും. കാര്‍ത്തിക പൂര്‍ണിമയില്‍ ഗംഗയില്‍ കുളിക്കുന്നതിലൂടെ 1000 തവണ ഗംഗയില്‍ കുളിച്ചതിന് തുല്യമായ ഫലം ലഭിക്കും. ഒരു വ്യക്തിയുടെ ജന്മപാപങ്ങള്‍ കഴുകിക്കളയുകയും അവന്‍ ആരോഗ്യവാനായിത്തീരുകയും ചെയ്യുന്നു. ഈ ദിവസം ഗംഗാതീരത്ത് വച്ച് ഭക്ഷണം, പണം, വസ്ത്രങ്ങള്‍, കമ്പിളി വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി വളരെ സന്തുഷ്ടയാകും എന്നും പറയപ്പെടുന്നു.  ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ ഈ ദിവസം വളരെ ശുഭകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്താനായി കാര്‍ത്തിക പൂര്‍ണിമയില്‍ മഹാലക്ഷ്മി സ്തുതി പാരായണം ചെയ്യുന്നത് ഉത്തമമാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News