Shukra Guru Yuti 2023: 12 വർഷത്തിന് ശേഷമുള്ള ഈ കൂടിച്ചേരൽ ഈ രാശിക്കാർക്ക് നൽകും അത്ഭുത ധനനേട്ടം!

Jupiter and Venus Conjunction in Pisces: ജ്യോതിഷം അനുസരിച്ച്, 12 വർഷത്തിന് ശേഷം വ്യാഴത്തിന്റെയും ശുക്രന്റെയും അത്ഭുതകരമായ ഒരു കൂടിച്ചേരൽ മീനരാശിയിൽ രൂപപ്പെടുന്നു. ഇതിലൂടെ ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.

Last Updated : Feb 23, 2023, 10:13 AM IST
  • 12 വർഷത്തിന് ശേഷമുള്ള കൂടിച്ചേരൽ
  • വ്യാഴത്തിന്റെയും ശുക്രന്റെയും അത്ഭുതകരമായ കൂടിച്ചേരൽ
  • ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും
Shukra Guru Yuti 2023: 12 വർഷത്തിന് ശേഷമുള്ള ഈ കൂടിച്ചേരൽ ഈ രാശിക്കാർക്ക് നൽകും അത്ഭുത ധനനേട്ടം!

Shukra Gochar 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറാറുണ്ട്. ഈ ഗ്രഹ സംക്രമണങ്ങൾ പല ഐശ്വര്യവും അശുഭകരവുമായ സഖ്യങ്ങളും സൃഷ്ടിക്കാറുണ്ട്‌. ഈ സമയത്ത് മീനരാശിയിൽ ഒരു അത്ഭുതകരമായ സംയോഗം നടക്കുന്നുണ്ട്. 12 വർഷത്തിനു ശേഷം വ്യാഴം സ്വരാശിയായ മീനരാശിയിൽ പ്രവേശിക്കുന്നത്. ഭാഗ്യവും സന്തോഷവും നൽകുന്ന ഗ്രഹമാണ് വ്യാഴം. 2023 ഫെബ്രുവരി 15 ന് സമ്പത്ത് ആഡംബരം, സ്നേഹം സൗന്ദര്യം എന്നിവയുടെ ഘടകമായ ശുക്രനും മീനരാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇക്കാരണത്താൽ മീനരാശിയിൽ വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം സൃഷ്ടിക്കപ്പെടും.  ഏതൊക്കെ രാശിക്കാർക്കാണ് വ്യാഴത്തിന്റെയും ശുക്രന്റെയും ഈ സംയോഗം ശുഭകരമെന്ന് നമുക്ക് നോക്കാം.

Also Read: Chandra Mangal Gochar 2023: മഹാലക്ഷ്മി രാജയോഗത്തിലൂടെ ഫെബ്രുവരി 26 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും! 

മേടം (Aries): വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം മേട രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഇത്തരക്കാരുടെ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. ബഹുമാനം വർദ്ധിക്കും. ഭാഗ്യത്തിന്റെ സഹായത്താൽ പല ജോലികളും പൂർത്തീകരിക്കും. ധനഗുണമുണ്ടാകും.  വിദേശയാത്ര എന്ന സ്വപ്നം സഫലമാകും.  മറ്റ് ആഗ്രഹങ്ങളും നിറവേറും. വസ്തുവകകൾ വാങ്ങാൻ സാധ്യത.

ഇടവം (Taurus): ഇടവം രാശിയുടെ അധിപൻ ശുക്രനാണ്.  ശുക്രൻ ഭാഗ്യം വർദ്ധിപ്പിക്കുന്ന വ്യാഴവുമായി കൂടിച്ചേർന്ന് ശുഭകരമായ ഫലങ്ങൾ നൽകും. വ്യാഴത്തിന്റെയും ശുക്രന്റെയും കൂടിച്ചേരൽ ഇടവ രാശിക്കാർക്ക് കരിയറിൽ പ്രമോഷൻ, ജീവിതത്തിൽ സുഖസൗകര്യങ്ങൾ, പുതിയ ജോലി എന്നിവ നൽകും.  അവിവാഹിതരുടെ വിവാഹം നടക്കും. 

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

കർക്കടകം (Cancer): വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം കർക്കടക രാശിക്കാർക്ക് പല വിധത്തിലുള്ള നേട്ടങ്ങൾ നൽകും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ജോലികൾ വേഗത്തിൽ തീർക്കും.  മുടങ്ങിക്കിടന്ന ജോലികൾ  നടക്കും.  തൊഴിൽ-വ്യാപാരത്തിൽ ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. യാത്ര പോകാണ് സാധ്യത. ഏറെ കാലമായി കാത്തിരുന്ന ജോലികളിൽ വിജയം നേടാൻ നിങ്ങൾക്ക് ഈ സമയം കഴിയും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News