Mangal Gochar 2023: ചൊവ്വ മിഥുന രാശിയിലേക്ക്; ഈ 3 രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!

Mars Transit 2023: ഹിന്ദു പഞ്ചാംഗ പ്രകാരം മാർച്ച് 13 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കും. അതിലൂടെ ഈ 3 രാശിക്കാർക്ക് വൻ ഗുണം ലഭിക്കും.

Written by - Ajitha Kumari | Last Updated : Feb 21, 2023, 02:08 PM IST
  • ചൊവ്വ മിഥുന രാശിയിലേക്ക്
  • ഗ്രഹങ്ങൾ നിശ്ചിത ഇടവേളകളിൽ അവയുടെ രാശി പരിവർത്തനം നടത്തും
  • മാർച്ച് 13 ന് ചൊവ്വ ബുധന്റെ രാശിയായ മിഥുനത്തിൽ പ്രവേശിക്കും
Mangal Gochar 2023: ചൊവ്വ മിഥുന രാശിയിലേക്ക്; ഈ 3 രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!

Mangal Gochar 2023 Effect: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ നിശ്ചിത ഇടവേളകളിൽ അവയുടെ രാശി പരിവർത്തനം നടത്തും.  അതിന്റെ ഫലം എല്ലാ രാശിക്കാരിലും ശുഭമായോ അശുഭമായോ ഭവിക്കും.  മാർച്ച് 13 ന് ചൊവ്വ ബുധന്റെ രാശിയായ മിഥുനത്തിൽ പ്രവേശിക്കും. അതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും കാണപ്പെടുമെങ്കിലും ഈ 3 രാശിക്കാർക്ക് വൻ അഭിവൃദ്ധി നൽകും. 

Also Read: ഹോളിക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും, ലക്ഷ്മീ കൃപയാൽ ലഭിക്കും അപാര സമ്പത്ത്!

കന്നി (Virgo):  ചൊവ്വയുടെ രാശിമാറ്റം കന്നി രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. ചൊവ്വ ഈ രാശിക്കാരുടെ കർമ്മ മേഖലയിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്.  അത്തരമൊരു സാഹചര്യത്തിൽ തൊഴിലില്ലാത്തവർക്ക് ഈ സമയം ഒരു പുതിയ തൊഴിൽ ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് ഈ കാലയളവിൽ വിജയം നേടാൻ കഴിയും.  കൂടാതെ ഈ സമയം പിതൃ പക്ഷത്തുനിന്നോ അല്ലെങ്കിൽ പിതാവിനെപ്പോലെയുള്ള വ്യക്തികളിൽ നിന്നോ സഹകരണവും ആനുകൂല്യങ്ങളും ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. ഈ സമയത്ത്  ബിസിനസുകാർക്കും നല്ല ലാഭം ലഭിക്കും. ജോലിയുള്ളവർക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും.

തുലാം (Libra): ചൊവ്വയുടെ രാശിമാറ്റം തുലാം രാശിക്കാർക്ക് ശുഭകരമായിരിക്കും.  ചൊവ്വ നിങ്ങളുടെ രാശിയിലെ ഭാഗ്യസ്ഥാനത്താണ് പ്രവേശിക്കുന്നത് അതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ കഴിയും. വിദേശത്ത് പോയി പഠിക്കാനുള്ള വിദ്യാർത്ഥികളുടെ ആഗ്രഹവും ഈ സമയം സാധിക്കും.  ഈ സമയം മുടങ്ങിക്കിടന്ന പല കാര്യങ്ങളും നടക്കും. കോടതി വ്യവഹാരങ്ങളിൽ വിജയം ലഭിക്കും.

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

ഇടവം (Taurus):  ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്കും ചൊവ്വയുടെ സംക്രമം അനുകൂലമായിരിക്കും. ഈ സംക്രമണം ഇടവ രാശിക്കാരുടെ രണ്ടാം ഭവനത്തിലാണ് സംഭവിക്കുന്നത്. ഈ സമയത്ത് സാമ്പത്തിക കാര്യങ്ങളിൽ പുതിയ അവസരങ്ങൾ കണ്ടെത്താനാകും. ബിസിനസ്സിൽ പുരോഗതി, നിക്ഷേപങ്ങളിൽ ഗുണമുണ്ടാകും.  വ്യവസായികൾക്ക് കടം നൽകിയ പണം തിരികെ ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News