Chaturmas Horoscope 2022: ജൂലൈ 10 മുതല്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ചാതുർമാസത്തിൽ ഇവര്‍ക്ക് ലഭിക്കും വന്‍ നേട്ടങ്ങള്‍

Written by - Zee Malayalam News Desk | Last Updated : Jun 29, 2022, 09:53 PM IST
  • ജൂലൈ 10 ന് ദേവശയനി ഏകാദശി മുതൽ ആരംഭിക്കുന്ന ചാതുർമാസ്, ഉത്ഥാന അഥവാ ഹരിബോധിനി ഏകാദശി വരെ തുടരും. ഈ നാല് മാസങ്ങൾ ചില രാശിക്കാര്‍ക്ക് വളരെ പ്രയോജനകരമാണ്.
Chaturmas Horoscope 2022:  ജൂലൈ 10 മുതല്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ചാതുർമാസത്തിൽ ഇവര്‍ക്ക് ലഭിക്കും വന്‍ നേട്ടങ്ങള്‍

Chaturmas Horoscope 2022: ആഷാഡമാസം, ശ്രാവണമാസം, ഭാദ്രപദമാസം, ആശ്വിനമാസം എന്നിവയാണ് ചാതുർമാസം എന്നറിയപ്പെടുന്നത്. 

ആഷാഡമാസത്തിലെ ദേവശയന ഏകാദശിയിൽ മഹാവിഷ്ണു നിദ്രയിലാവുകയും ആശ്വിന (കാർത്തിക) മാസത്തിലെ ഉത്ഥാന അഥവാ ഹരിബോധിനി ഏകാദശിയിൽ നിദ്രയിൽനിന്നുണരുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം.  

ജൂലൈ 10 ന് ദേവശയനി ഏകാദശി മുതൽ ആരംഭിക്കുന്ന ചാതുർമാസ്,  ഉത്ഥാന അഥവാ ഹരിബോധിനി  ഏകാദശി വരെ തുടരും. ഈ നാല് മാസങ്ങൾ ചില  രാശിക്കാര്‍ക്ക്  വളരെ പ്രയോജനകരമാണ്.  
ചാതുര്‍മാസത്തില്‍, അതായത് ജൂലൈ 10 മുതൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഇവര്‍ക്ക്  ഈ സമയത്ത് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.

Also Read:  Shani Gochar: ഈ രണ്ട് രാശിക്കാരുടെ ഭാഗ്യം ജൂലൈ മുതൽ തിളങ്ങും!

ഹിന്ദുമതത്തിൽ, ചാതുർമാസത്തിന്  പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ഈ വർഷം ജൂലൈ 10 മുതലാണ് ചാതുർമാസം ആരംഭിക്കുന്നത്. മതഗ്രന്ഥങ്ങൾ അനുസരിച്ച്, ഈ ദിവസം മുതൽ മഹാവിഷ്ണു ക്ഷീരസാഗറിൽ നാല് മാസത്തേക്ക് ഉറങ്ങുന്നു. അതിനാല്‍ ഈ നാല് മാസങ്ങളില്‍  മംഗളകരമായ യാതൊരു കാര്യവും നടത്താറില്ല.  

Also Read:  Vastu Tips for Office: ഈ 5 ചെടികള്‍ ഓഫീസില്‍ വയ്ക്കാം, ശുദ്ധവായുവും ഒപ്പം ഉന്മേഷവും

അതേസമയം, ഈ നാല് മാസം പ്രത്യേക ആരാധനയ്ക്കും പൂജയ്ക്കുമായി  മാറ്റിവയ്ക്കാറുണ്ട്.  ഈ മാസങ്ങളില്‍ ഈ 3 രാശിക്കാർക്ക്  പ്രത്യേക ഭാഗ്യം ലഭിക്കും. ആ രാശിക്കാര്‍ ഏതെല്ലാമെന്ന് അറിയാം.
  
മേടം (Aries): ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് ചാതുർമാസം ഏറെ ഗുണം ചെയ്യും. ഈ കാലയളവിൽ  ഇവർക്ക് നിരവധി പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്താനാകും. ജോലിയുള്ളവർക്ക് പ്രമോഷനും കൂടുതൽ ധന പ്രാപ്തിയും ലഭിക്കും. ഇവർക്ക് സാമ്പത്തിക പുരോഗതിയുടെ  പുതിയ വഴികൾ തുറക്കും. വരുമാനത്തിൽ വലിയ വർദ്ധനവിന് സാധ്യതയുണ്ട്. ഈ കാലയളവിൽ ബിസിനസ് വർദ്ധിക്കും,  പുതിയ അനുകൂല ബിസിനസ് ബന്ധങ്ങൾ രൂപപ്പെടും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസുള്ളവർക്കും ഈ കാലയളവിൽ നല്ല പണം സമ്പാദിക്കാൻ കഴിയും. 

കന്നി (Virgo): ചാതുർമാസങ്ങൾ രാശിക്കാർക്ക് ഏറെ ഗുണ ചെയ്യും.  ഇക്കാലയളവിൽ ഈ രാശിക്കാർക്ക് എല്ലാ സമയവും ഭാഗ്യം ഒപ്പമുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. ഈ കാലയളവിൽ പെട്ടെന്നുള്ള ധനലാഭത്തിന് എല്ലാ സാധ്യതയും ഉണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും. അതോടൊപ്പം സാമ്പത്തിക സ്ഥിതിയും ശക്തമാകും. സംസാര മേഖലയുമായി (മാധ്യമം, ഫിലിം ലൈൻ, മാർക്കറ്റിംഗ്) ബന്ധപ്പെട്ട ആളുകൾക്കും ഈ സമയം മികച്ചതാണ്. 

വൃശ്ചികം (Scorpio): ജ്യോതിഷപ്രകാരം ഈ നാലുമാസം വൃശ്ചിക രാശിക്കാർക്ക് ഭാഗ്യത്തിനും അനുഗ്രഹത്തിനും യാതൊരു കുറവും ഉണ്ടാകില്ല. ജോലിയിലും ബിസിനസിലും  ഈ രാശിക്കാർക്ക് വിജയം ലഭിക്കും. ഇണയുമായുള്ള ബന്ധം കൂടുതൽ ഊഷ്‌മളമാകും. ബിസിനസ് ചെയ്യുന്നവർക്ക് ഈ സമയം ഏറെ അനുകൂലമാണ്. ഇവർക്ക് ഈ സമയത്ത് ധനലാഭം ഉണ്ടാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം നേടാൻ കഴിയും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News