Vastu Tips for Office: ഈ 5 ചെടികള്‍ ഓഫീസില്‍ വയ്ക്കാം, ശുദ്ധവായുവും ഒപ്പം ഉന്മേഷവും

ദിവസത്തില്‍ കൂടുതല്‍ സമയവും നാമൊക്കെ ചിലവഴിയ്ക്കുന്നത് ഓഫീസിലാണ്. അതിനാല്‍ ഓഫീസിലെ അന്തരീക്ഷം മികച്ചതായിരിക്കണം, അല്ലെങ്കില്‍ ഇത് നമ്മുടെ ജോലിയേയും ആരോഗ്യത്തേയും ബാധിക്കും.  ഓഫീസില്‍ പോസിറ്റീവ് അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 22, 2022, 02:10 PM IST
  • ഇൻഡോർ ചെടികള്‍ മനോഹരമായി കാണപ്പെടുക മാത്രമല്ല, മനസിന്‌ ഉന്മേഷവും നല്‍കും.
  • നിങ്ങളെ സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹിയ്ക്കുകയും നെഗറ്റീവ് എനർജിയിൽ നിന്ന് അകറ്റുകയും ചെയ്യും.
Vastu Tips for Office: ഈ 5 ചെടികള്‍ ഓഫീസില്‍ വയ്ക്കാം, ശുദ്ധവായുവും ഒപ്പം ഉന്മേഷവും

Vastu Tips for Office: ദിവസത്തില്‍ കൂടുതല്‍ സമയവും നാമൊക്കെ ചിലവഴിയ്ക്കുന്നത് ഓഫീസിലാണ്. അതിനാല്‍ ഓഫീസിലെ അന്തരീക്ഷം മികച്ചതായിരിക്കണം, അല്ലെങ്കില്‍ ഇത് നമ്മുടെ ജോലിയേയും ആരോഗ്യത്തേയും ബാധിക്കും.  ഓഫീസില്‍ പോസിറ്റീവ് അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. 

കോവിഡ് മഹാമാരിയ്ക്ക് ശേഷം ലോകം സാധാരണ നിലയിലേയ്ക്ക് മടങ്ങുകയാണ്. മിക്ക ഓഫീസുകളും ഓൺലൈനിൽ നിന്ന് ഓഫ്‌ലൈനിലേക്ക് മാറിയിരിക്കുന്നു.  ഈ അവസരത്തില്‍ ഓഫീസില്‍ പോസിറ്റീവ് അന്തരീക്ഷം  സൃഷ്‌ടിക്കുന്നതിലൂടെ, നിങ്ങൾക്ക് സമ്മർദ്ദം കുറയാം,  കൂടാതെ, ഇത് ദിവസം മുഴുവൻ ഉന്മേഷവും പ്രചോദനവും വര്‍ദ്ധിച്ച ഉൽപ്പാദനക്ഷമതയും നിലനിർത്താൻ നിങ്ങളെ സഹായിക്കും.

Also Read:  Lucky Plants: ഈ 5 ചെടികൾ വീട്ടിലുണ്ടെങ്കില്‍ സമ്പത്തിന് യാതൊരു കുറവും വരില്ല, എന്നാല്‍, ഇക്കാര്യം ശ്രദ്ധിക്കണം

ഒരു നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതിലേക്കുള്ള ആദ്യ പടി നിങ്ങളുടെ ഓഫീസ് ഡെസ്ക് അലങ്കരിക്കുക എന്നതാണ്. ഇത് ഒരു ഇൻഡോർ പ്ലാന്‍റ് സ്ഥാപിച്ച് കൂടുതല്‍ സജീവമാക്കാം. ഇൻഡോർ ചെടികള്‍ മനോഹരമായി കാണപ്പെടുക മാത്രമല്ല, മനസിന്‌ ഉന്മേഷവും നല്‍കും.  നിങ്ങളെ സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹിയ്ക്കുകയും  നെഗറ്റീവ് എനർജിയിൽ നിന്ന് അകറ്റുകയും ചെയ്യും.

Also Read:  Vastu Tips for Turmeric Plant: വീട്ടിൽ മഞ്ഞൾ ചെടി നടുന്നത് ഐശ്വര്യമാണോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണ്?

ഇൻഡോർ പ്ലാന്‍റ്  വായു ശുദ്ധീകരിക്കാനും നിങ്ങളുടെ വർക്ക്‌ സ്‌പേസ് അലങ്കാരത്തിനും സഹായിയ്ക്കുന്നു. എന്നാല്‍, എല്ലാ ചെടികളും ഓഫീസിന്  അനുയോജ്യമല്ല. നിങ്ങളുടെ  ഓഫീസ് ഡെസ്കിൽ ഏതുതരം ചെടിയാണ് സ്ഥാപിക്കേണ്ടത് എന്നറിയാം...

സ്നേക്ക്  പ്ലാന്‍റ്  (Snake Plant): സ്നേക്ക്  പ്ലാന്‍റ്  പോസിറ്റീവ് എനർജിയുടെ കലവറയാണ്.  ഈ ചെടിയ്ക്ക്‌ മുറിയിലെ വായു ശുദ്ധീകരിക്കാനും വിഷവസ്തുക്കളെ നീക്കം ചെയ്യാനും കഴിയും. ഇത് മുറിയിൽ ഓക്സിജന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ശുദ്ധവായു നിങ്ങള്‍ക്ക് ഉന്മേഷം നല്‍കുന്നു, സമ്മര്‍ദ്ദം കുറയ്ക്കുന്നു, മുറിയിൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.  

ലില്ലി ചെടി (Lily Plant): നിങ്ങളുടെ ഓഫീസ് ഡെസ്കിൽ ഒരു ലില്ലി ചെടി  വയ്ക്കുന്നത്  നിങ്ങള്‍ക്ക്  സന്തോഷവും സമാധാനവും ഉന്മേഷവും നല്‍കും.   

മുള ചെടി (Bamboo Plant): മുറിയിലെ നെഗറ്റിവിറ്റി അകറ്റാൻ ഈ ചെടി സഹായിക്കുന്നു. ഈ ചെടി പോസിറ്റിവിറ്റിയും ഭാഗ്യവും നൽകുന്നു.

മണി പ്ലാന്‍റ്  (Money Plant): ഈ പ്ലാന്‍റ്  നിങ്ങളുടെ ഓഫീസ് ഡെസ്‌കിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരികയും ചെയ്യും.  പരമാവധി ഫലങ്ങള്‍ ലഭിക്കുന്നതിന്  മണി പ്ലാന്‍റ് വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിൽ സ്ഥാപിക്കാൻ ശ്രദ്ധിക്കുക. 

വാഴ (Banana Plant:) വാഴ പവിത്രവും വിശുദ്ധവുമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വീട്ടില്‍ ഒരു വഴ നടുന്നത്  സൂചിപ്പിക്കുന്നത്  വിഷ്ണുവിന്‍റെ  അനുഗ്രഹത്താൽ നിങ്ങളുടെ വീട് സുരക്ഷിതമാകും എന്നാണ്.  ഇത് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുകയും ഏതെങ്കിലും അനിഷ്ട സംഭവങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.  ഇതേപോലെ ഓഫീസിലും നിങ്ങള്‍ക്ക് വാഴചെടി സ്ഥാപിക്കാന്‍ സാധിക്കും.  ഇത് നിങ്ങളുടെ ഓഫീസിലെ അന്തരീക്ഷം സജീവവും ശുദ്ധവുമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News