Budh Gochar 2024: ഈ രാശിക്കാർക്ക് ഇനി സമ്പന്നതയുടെ നാളുകൾ; വിജയം ഇവരെ തേടിയെത്തും

Mercury Transit: ബുധൻ മേട രാശിയിൽ നിന്ന് ഇടവം രാശിയിലേക്ക് സഞ്ചരിക്കുന്നു. ഇടവം രാശിയുടെ അധിപനാണ് ബുധൻ. അതിനാൽ, ഈ സംക്രമണം വളരെ പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : May 31, 2024, 05:22 PM IST
  • ബുധൻ ഇടവം രാശിയിലേക്ക് സഞ്ചരിക്കുന്നത് ചില രാശിക്കാർക്ക് വലിയ ഭാ​ഗ്യം കൊണ്ടുവരുന്നു
  • ഇവർക്ക് വിജയങ്ങൾ നേടാൻ കഴിയും
  • സാമ്പത്തിക നേട്ടം ഉണ്ടാകും
Budh Gochar 2024: ഈ രാശിക്കാർക്ക് ഇനി സമ്പന്നതയുടെ നാളുകൾ; വിജയം ഇവരെ തേടിയെത്തും

ജാതകത്തിൽ ബുധൻ ശക്തി സ്ഥാനത്താണെങ്കിൽ ആ വ്യക്തി വളരെ ബുദ്ധിമാനും മികച്ച പ്രഭാഷകനോ വ്യവസായിയോ ​ഗണിതശാസ്ത്രജ്ഞനോ ആകാം. ബുധൻ ഐശ്വര്യം നൽകുന്നതാണ്. ബുധൻ മേട രാശിയിൽ നിന്ന് ഇടവം രാശിയിലേക്ക് സഞ്ചരിക്കുന്നു. ഇടവം രാശിയുടെ അധിപനാണ് ബുധൻ. അതിനാൽ, ഈ സംക്രമണം വളരെ പ്രധാനമാണ്.

ബുധൻ ഇടവം രാശിയിലേക്ക് സഞ്ചരിക്കുന്നത് ചില രാശിക്കാർക്ക് വലിയ ഭാ​ഗ്യം കൊണ്ടുവരുന്നു. ഇവർക്ക് ജീവിതത്തിൽ ഭാ​ഗ്യം ഉണ്ടാകും. വിജയങ്ങൾ നേടാൻ കഴിയും. സാമ്പത്തിക നേട്ടം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ ചെയ്ത് തീർക്കും. ബുധൻ ഇടവം രാശിയിൽ പ്രവേശിക്കുമ്പോൾ ഏതെല്ലാം രാശിക്കാർക്കാണ് നല്ല ദിനങ്ങൾ വരാൻ പോകുന്നതെന്ന് അറിയാം.

ALSO READ: രാവിലെ ഈ ശുഭലക്ഷണങ്ങൾ കണ്ടോ? ഭാ​ഗ്യമുള്ള ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു

മേടം: ബുധന്റെ രാശിമാറ്റം മേടം രാശിക്കാർക്ക് ​ഗുണങ്ങൾ നൽകും. ബിസിനസുകാർക്ക് മികച്ച വിജയം നേടാൻ കഴിയും. ബിസിനസിൽ ലാഭം വർധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. കൂടുതൽ പണം സമ്പാദിക്കും. വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.

ഇടവം: ബുധൻ ഇടവം രാശിയിലേക്ക് സംക്രമണം നടത്തുന്നത് ഇടവം രാശിക്കാർക്ക് വളരെ ​ഗുണം ചെയ്യും. സമൂഹത്തിൽ നിങ്ങളുടെ സ്ഥാനവും ബഹുമാനവും വർധിക്കും. ശമ്പളത്തിൽ വർധനവുണ്ടാകും. മതപരമായ പ്രവർത്തനങ്ങളിൽ താത്പര്യം വർധിക്കും. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും.

മിഥുനം: മിഥുനം രാശിക്കാരെ ഭരിക്കുന്നത് ബുധനാണ്. ബുധന്റെ സംക്രമണം മിഥുനം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകുന്നു. ബുധന്റെ സംക്രമണം ജോലിക്കാരുടെ ഉത്തരവാദിത്തങ്ങൾ വർധിപ്പിക്കും. ശമ്പളത്തിൽ വർധനവുണ്ടാകും. ജോലി മാറാൻ സാധ്യതയുണ്ട്. നല്ല വാർത്തകൾ കേൾക്കാൻ ഭാ​ഗ്യമുണ്ടാകും.

ALSO READ: കിടപ്പുമുറിയിൽ ഈ സാധനങ്ങൾ അരുത്! ഭാര്യാ-ഭർതൃ ബന്ധം തകരും

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ബുധ സംക്രമണം ശുഭഫലങ്ങൾ നൽകും. ജോലിയിലും ബിസിനസിലും പുരോ​ഗതിയുണ്ടാകും. ചിങ്ങം രാശിക്കാർക്ക് നല്ല സമയമാണ്. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ സാമ്പത്തിക സ്രോതസുകൾ സൃഷ്ടിക്കപ്പെടും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News