Thiruvananthapuram News: പോത്തൻകോട് സ്ത്രീ മരിച്ച നിലയിൽ; മുഖത്ത് മുറിവേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

സഹോദരിയാണ് തങ്കമണിയെ വീടിനോട് ചേർന്നുള്ള പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ പിന്നീട് പൊലസിൽ വിവരം അറിയിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 10, 2024, 10:11 AM IST
  • വീടിനോട് ചേർന്നുള്ള പുരയിടത്തിന്റെ പിറകിലായിട്ടാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
  • പുലർച്ചെ പൂജയ്ക്ക് വേണ്ടി പൂ പറിക്കാൻ പോയപ്പോഴായിരുന്നു സംഭവം.
Thiruvananthapuram News: പോത്തൻകോട് സ്ത്രീ മരിച്ച നിലയിൽ; മുഖത്ത് മുറിവേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: പോത്തൻകോട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കൊയ്ത്തൂർകോണം മണികണ്ഠ ഭവനിൽ തങ്കമണി (65)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള പുരയിടത്തിന്റെ പിറകിലായിട്ടാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ പൂജയ്ക്ക് വേണ്ടി പൂ പറിക്കാൻ പോയപ്പോഴായിരുന്നു സംഭവമെന്നാണ് നി​ഗമനം. കൊലപാതകമാണെന്നാണ് സംശയം. തങ്കമണിയുടെ സഹോദരിയാണ് ഇവരെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.

മുഖത്ത് മുറിവിന്റെ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമായിരുന്നു. തങ്കമണിയുടെ കാതിലെ കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്. ഇവർ ഒറ്റയ്ക്കായിരുന്നു താമസം. മംഗലാപുരം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഡോഗ് സ്ക്വാഡ് അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ മം​ഗലാപുരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News