Kurla Bus Accident: മുംബൈയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യം

Kurla Bus Accident Updates: കുർള റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോവുകയായിരുന്ന ബെസ്റ്റ് ബസ്, കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിൽ ഇടിച്ചുകയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 10, 2024, 09:26 AM IST
  • മുംബൈയിൽ നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിലേക്ക് ഇടിച്ചുകയറി
  • നാല് പേർക്ക് ദാരുണാന്ത്യം, 15 പേർക്ക് പരിക്കേറ്റു
  • പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്
Kurla Bus Accident: മുംബൈയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയിൽ നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് ദാരുണാന്ത്യം. 15 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. 

Also Read: സിറിയൻ ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുത്തവർക്ക് അഭിവാദ്യം; ആശംസയുമായി ഹമാസ്

തിങ്കളാഴ്ച രാത്രി കുർളയിലെ ബിഎംസിഎൽ വാർഡിന് സമീപമായിരുന്നു അപകടം നടന്നത്. ബസിന്റെ ബ്രേക്ക് തകരാറായതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടത്തിൽ നിരവധി കാറുകൾക്കും ഓട്ടോറിക്ഷകൾക്കും കേടുപാടുണ്ടായി.

Also Read: മിഥുന രാശിക്കാർക്ക് സാമ്പത്തിക നേട്ടം; കുംഭ രാശിക്കാർ സൂക്ഷിച്ച് സംസാരിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

അപകടത്തെ തുടർന്ന് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ബസ് കുർള റെയിൽവേ സ്റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ ചില്ലുകൾ തകർന്നിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റവരെയെല്ലാം ഭാഭ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാരിനെ സമീപിക്കുമെന്ന് കുർള നിയമസഭാംഗം മങ്കേഷ് കുടൽക്കർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News