മുംബൈ: നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ വീട്ടിൽ വച്ച് മോഷണശ്രമത്തിനിടെ കള്ളൻ നടനെ കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: പൊങ്കൽ ഗംഭീരമായി ആഘോഷിച്ച് ഇഷ സെന്റർ
പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ട്. നടനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് റിപ്പോർട്ട്. വീട്ടിൽ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികൾ താരത്തെ കുത്തി പരിക്കേൽപ്പിച്ചത്.
ആക്രമണത്തിൽ താരത്തിന് ആറ് മുറിവുകളാണ് ശരീരത്തിലേറ്റത്ത്. ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലുണ്ടായത് കവർച്ചാ ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്നാണ് പോലീസ് പറയുന്നത്.
Also Read: വ്യാഴ കൃപയാൽ ഇവർ പുതുവർഷത്തിൽ പൊളിക്കും, നിങ്ങളും ഉണ്ടോ?
അടിയന്തിരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയതായാണ് റിപ്പോർട്ട്. ഒരു മുറിവ് നട്ടെല്ലിന് അടുത്തായത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഓപ്പറേഷന് ശേഷമേ കാര്യങ്ങൾ പറയാനാകൂ എന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.
ആക്രമണം തടയുന്നതിനിടെയായിരുന്നു സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആക്രമണം നടക്കുമ്പോള്‍ കരീന കപൂറും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് വ്യക്തമാക്കി. ബാന്ദ്ര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ്. സംഭവത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാന്തര അന്വേഷണത്തിന് മുംബൈ ക്രൈംബ്രാഞ്ചും ഉത്തരവിട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.