Washington: അമേരിക്കയിലെ പ്രശസ്തമായ മിയാമി എയർപോർട്ടിൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരു യുവതി ബിക്കിനി മാത്രം ധരിച്ച് വിമാനത്താവളത്തിനുള്ളില്‍ എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ആളുകള്‍ തെല്ലൊന്ന് അമ്പരന്നു. പച്ച നിറത്തിലുള്ള ബിക്കിനി ധരിച്ച് തോളില്‍ ബാഗും കൈയില്‍ ടിക്കറ്റുമായി എത്തിയ യുവതി ഏറെ തിടുക്കത്തിലായിരുന്നു...!!
അമേരിക്ക പോലൊരു രാജ്യത്ത് ബിക്കിനിയണിഞ്ഞ് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുക എന്നത് വലിയ കാര്യമല്ല. എന്നാല്‍, ബിക്കിനി അണിഞ്ഞെത്തിയ യുവതി മാസ്ക് (Mask) ധരിക്കാന്‍ മറന്നില്ല എന്താണ് സംഭവത്തിലെ ട്വിസ്റ്റ്...!! കോവിഡ് ഏറെ വ്യാപിച്ചിരുന്ന സമയത്തു പോലും മാസ്ക് ധരിക്കാന്‍ അമേരിക്കക്കാര്‍ വിസമ്മതിച്ചിരുന്നു എന്നത് പഴയ കഥ....!!
തികച്ചും അവിചാരിതമായി വിമാനത്താവളത്തിനുള്ളില്‍ ബിക്കിനി (Green Two-Piece Swimsuit) ധരിച്ച് യുവതിയെ കണ്ടത് മറ്റ് യാത്രക്കാരില്‍ ആശ്ചര്യമുളവാക്കി. അവിടെയുണ്ടായിരുന്ന ഒരു യാത്രക്കാരന് യുവതിയുടെ തിടുക്കപ്പെട്ടുള്ള യാത്ര ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ 'Humans of Spirit Airlines' എന്ന അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷനും ഏറെ ആകര്ഷനീയമാണ്... "ഉച്ചയ്ക്ക് Pool Party, ശേഷം 4 മണിക്ക്
flight പിടിയ്ക്കണം...." ഇതാണ് വീഡിയോയ്ക്ക് നല്‍കിയിരുന്ന ക്യാപ്ഷന്‍.
ഈ വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍ ഏറെ രസകരമാണ്. "..... അവര്‍ മാസ്ക് എങ്കിലും ധരിച്ചിട്ടുണ്ട്" എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്...!! സെക്യൂരിറ്റി ചെക്കിംഗ് എളുപ്പമാണ് എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...